ശ്യാമിന്റെ സിനിമകളുടെ വലിയ ആരാധകനാണ് ഞാന്‍; കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകള്‍ തന്റെ ഇഷ്ട ചിത്രളാണ്; ശ്യാം പുഷ്‌കരനെക്കുറിച്ച് പൃഥ്വിരാജ് സുകുമാരന്‍

Malayalilife
topbanner
ശ്യാമിന്റെ സിനിമകളുടെ വലിയ ആരാധകനാണ് ഞാന്‍;  കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകള്‍ തന്റെ ഇഷ്ട ചിത്രളാണ്; ശ്യാം പുഷ്‌കരനെക്കുറിച്ച് പൃഥ്വിരാജ് സുകുമാരന്‍

ലൂസിഫറിന്റെ വന്‍വിജയത്തിന് ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സംവിധായകനായുളള അരങ്ങേറ്റവും ഗംഭീരമാക്കികൊണ്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ലൂസിഫറിന് ശേഷമുളള ബ്രദേഴ്‌സ്‌ഡേയും ഹിറ്റായതോടെ പൃഥ്വിയുടെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനെക്കുറിച്ച് പൃഥ്വി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ശ്യം പുഷ്‌കരന്‍ ഇന്നത്തെ മലയാള സിനിമയിലെ അതുല്യ പ്രതിഭയാണെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ശ്യാമിന്റെ സിനിമകളുടെ വലിയ ആരാധകനാണ് താനെന്നും പൃഥ്വി പറയുന്നു. ശ്യം പുഷ്‌കരന്‍ എഴുതിയ കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകള്‍ തന്റെ ഇഷ്ട ചിത്രങ്ങളാണെന്നും അഭിമുഖത്തില്‍ പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു.

മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ക്ക് വേണ്ടി കഥയെഴുതിയ തിരക്കഥാകൃത്ത് കൂടിയാണ് ശ്യാം പുഷ്‌കരന്‍. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരുങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് ഇക്കൊല്ലത്തെ വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിന് ശേഷം തിരക്കഥാകൃത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു.

prithviraj say about shyam pushkaran

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES