എസ്ര, ആദം ജോണ്‍ എന്നിവയ്ക്ക് ശേഷം ഹോറര്‍ ഫിക്ഷന്‍ ചിത്രവുമായി വീണ്ടും യുവതാരം പൃഥ്വിരാജ്. ഫെഹ്രുവരിയില്‍ റിലീസിനെത്തുന്ന 9 ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. താരം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് 9 ന്റെ ട്രെയിലര്‍ പുറത്തിറക്കിയത്. ട്രെയിലറെത്തിയതിന് പിന്നാലെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നതും. ഒരു അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ഹൊറല്‍ ത്രില്ലറാണ്.
പ്രേക്ഷകരെ പേടിപ്പിക്കുന്ന ചില ഘടകങ്ങള്‍ സിനിമയിലുണ്ടാവുമെന്നുള്ള സൂചനകള്‍ ട്രെയിലറില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. ഹാമാലയന്‍ മേഖലകളില്‍ നിന്നും ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ ദൃശ്യഭംഗിയും എടുത്ത് പറയേണ്ടവയാണ്. ഇന്ന് രാത്രി 9 മണിയ്ക്ക് മലയാളത്തിലെ പ്രമുഖമായ 15 ചാനലുകളില്‍ സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കും.
100 ഡേയ്സ് ഓഫ് ലവ് എന്ന സിനിമയ്ക്ക് ശേഷം ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുമ്പോള്‍ വാമിഖ ഖബ്ബി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാരായി അഭിനയിക്കുന്നത്. മാസ്റ്റര്‍ അലോക്, പ്രകാശ് രാജ്, വിശാല്‍ കൃഷ്ണ, ടോണി ലൂക്ക്, ശേഖര്‍ മേനോന്‍, ആദില്‍ ഇബ്രാഹിം, എന്നിവരാണ് മറ്റ് താരങ്ങള്‍.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് 9 നിര്‍മ്മിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധായകന്‍.