Latest News

ലെറ്റ്സ് റോക്ക് ഇറ്റ് ബഡ്ഡി'; പൃഥ്വിരാജിനെ കുടുംബത്തിലേയ്ക്ക് ക്ഷണിച്ച് പുതിയ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചു അക്ഷയ് കുമാര്‍; ജാക്കി ഷെറോഫിനും അക്ഷയ് കുമാറിനും ഒപ്പം പൃഥിരാജ് വീണ്ടും ബോളിവുഡിലേക്ക്

Malayalilife
ലെറ്റ്സ് റോക്ക് ഇറ്റ് ബഡ്ഡി'; പൃഥ്വിരാജിനെ കുടുംബത്തിലേയ്ക്ക് ക്ഷണിച്ച് പുതിയ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചു അക്ഷയ് കുമാര്‍; ജാക്കി ഷെറോഫിനും അക്ഷയ് കുമാറിനും ഒപ്പം പൃഥിരാജ് വീണ്ടും ബോളിവുഡിലേക്ക്

ക്ഷയ് കുമാറും ടൈഗര്‍ ഷ്‌റോഫും കേന്ദ്ര കഥാപാത്രമായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ബഡേ മിയാന്‍ ഛോട്ടേ മിയാനി'ന്റെ ഭാഗമാകാന്‍ പൃഥ്വിരാജ്. ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നടന്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കബീര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുക. ഒരു മികച്ച ടീമിന്റെ ഭാ?ഗമാകുന്നതില്‍ സന്തോഷമുണ്ട് എന്നും നടന്‍ കുറിച്ചു.

ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ കുടുംബം കൂടുതല്‍ വലുതായിരിക്കുന്നു. സ്വാഗതം, നമുക്ക് അടിച്ചുപൊളിക്കാം സുഹൃത്തേ എന്ന കുറിപ്പോടെ അക്ഷയ് കുമാറും പോസ്റ്റര്‍ പങ്കുവച്ചു. 

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ ചിത്രമായ ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫര്‍ ആണ്. പൂജാ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജാക്കി ഭഗ്നാനിയാണ് നിര്‍മാണം. ജാന്‍വി കപൂര്‍, മാനുഷി ഛില്ലര്‍ എന്നിവരില്‍ ഒരാള്‍ നായികയായെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അടുത്ത വര്‍ഷം ജനുവരിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

അയ്യാ, ഔറംഗസേബ് , നാം ശബാന എന്നീ ചിത്രങ്ങള്‍ക്കുശേഷം ബോളിവുഡില്‍ പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ സിനിമയാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' ഒരു ആക്ഷന്‍ സിനിമയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ പൃഥ്വിരാജ് വില്ലനായാണോ എത്തുക എന്നാണ് പ്രേക്ഷകര്‍ പ്രതികരണത്തിലൂടെ ചോദിക്കുന്നത്.

അതേസമയം മലയാള ത്തില്‍ കാപ്പ ആണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം. കടുവയ്ക്കുശേഷം പൃഥ്വിരാജുംസംവിധായകന്‍ ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപര്‍ണ ബാലമുരളി ആണ് നായിക. അപര്‍ണ ആദ്യമായി പൃഥ്വിരാജിന്റെ നായികയാവുന്നു എന്ന പ്രത്യേകതയുണ്ട്. ജഗദീഷ്, നന്ദു, അന്ന ബെന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജി.ആര്‍. ഇന്ദുഗോപന്റെ രചനയിലാണ് കാപ്പ ഒരുങ്ങുത്.
          

 

prithviraj joins the cast of bade miyan chote miyan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES