മലയാള സിനിമയിലെ എണ്ണം പറഞ്ഞ വാഹനപ്രേമികളില്‍ പ്രധാനികളായ ദുല്‍ഖറും പൃഥിരാജും തങ്ങളുടെ വാഹന ശേഖരത്തിലേക്ക് പുതിയ അതിഥികളെ എത്തിച്ചിരിക്കുകയാണ്.ദുല്‍ഖര്‍ തന്റെ വാഹന ശേഖരത്തിലേക്ക് ഫെരാരിയെത്തിച്ചപ്പോള് പൃഥിരാജ് സ്വന്തമാക്കിയത് പോര്‍ഷെയുടെ സ്പോര്‍ട്സ് കാറിനെയാണ്.
ലംബോര്‍ഗിനി ഉറുസും ബിഎംഡബ്ല്യു 7 സീരിസുമെല്ലാമുള്ള പൃഥിരാജിന്റെ പുത്തന്‍ വണ്ടി അങ്ങ് ജര്‍മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത കാറാണ്. 3.20 കോടി രൂപ വിലയുള്ള പോര്‍ഷ 911 GT3 ടൂറിംഗ് എന്ന മോഡലിലാവും പൃഥ്വിയുടെ ഇനിയുള്ള യാത്രകള്‍. പണ്ടേ പെര്‍ഫോമന്‍സ് കാര്‍ പ്രേമിയായ താരത്തിന്റെ പുത്തന്‍ വാഹനത്തെ കുറിച്ചുള്ള അധിക വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല. നേരത്തെ 911 കാബ്രിയോലെ കണ്വേട്ടബില് മാനുവല്‍ ഗിയര്‍ബോക്സ് പൃഥ്വിരാജിനുണ്ടായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് ബി.എം.ഡബ്ല്യു സെവന് സീരീസ് ഗ്യാരേജില്‍ എത്തിച്ച ദുല്‍ഖറാവട്ടെ ഒരു യൂണിക് വാഹനം സ്വന്തമാക്കിയിരിക്കുകയാണ്..ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ 296 ജി.ടി.ബിയാണ് ദുല്‍ഖറിന്റെ വാഹനശേഖരത്തിലെ ഏറ്റവും പുതിയ വാഹനം. ഫെരാരി വാഹനം സ്വന്തമാക്കുന്ന ആദ്യ മലയാള താരമാണ് ദുല്‍ഖര്‍.
മിഡ് എന്ജിന്, റിയര്‍വീല്‍ ഡ്രൈവ് സൂപ്പര്‍ കാറാണ് ഫെരാരിയുടെ 296 ജി.ടി.ബി. 5.40 കോടി രൂപയാണ് ഈ സ്പോര്‍ട്സ് കാറിന്റെ എക്സ്ഷോറൂം വില. ഉപയോക്താവിന്റ ഇഷ്ടത്തിന് കസ്റ്റമൈസേഷന് വരുത്താനുള്ള ഓപ്ഷനും ഫെരാരി നല്‍കുന്നുണ്ട്. ഇത് കൂടി ആകുന്നതോടെ വാഹനത്തിന്റെ വില ഉയരും. റുബിനോ മെറ്റാലിസാറ്റോ എന്ന നിറത്തിലുള്ള ഫെരാരിയാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിട്ടുള്ളതെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍, കസ്റ്റമൈസേഷനുകളെ കുറിച്ച് വ്യക്തതയില്ല.