സിനിമയില്‍ എത്തി ചുരുങ്ങിയ കാലംകൊണ്ട് ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് പ്രയാഗ മാര്‍ട്ടിന്‍.മലയാളത്തിലെ യുവ നടിമാരില്‍ ഏറെ ആരാധകരുള്ള നടിയുടെ പുതിയ മേക്ക് ഓവര്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ പുതിയ ലുക്കിനെക്കുറിച്ചും സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നതിനെക്കുറിച്ചും പങ്ക് വച്ചിരിക്കുകയാണ് നടി.
സി.സി എല്ലിന്റെ ബ്രാന്‍ഡ് അംബാസഡറായി നടിയെത്തിയിരു്ന്നു. ഇതിന്റെ ഭാഗമായി സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ്സ് മീറ്റിലാണ് നടി ഇക്കാര്യം പറഞ്ഞത്. മേക്കോവറിന് വേണ്ടിയല്ല മുടി കളര്‍ ചെയ്തതെന്നും അത് സംഭവിച്ചു പോയതാണെന്നും താരം പറഞ്ഞു. നിലവില്‍ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ഏത് ലുക്കായാലും കൊഴപ്പമില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
സി സി എല്ലിന്റെ ഭാഗമായി നടത്തിയ മേക്കോവര്‍ അല്ല ഇത്. മുടി കളര്‍ ചെയ്യാന്‍ പോയപ്പോള്‍ സംഭവിച്ചു പോയതാണ്. മേക്കോവര്‍ നടത്തണമെന്ന് ഉദ്ദേശിച്ചിട്ടുമില്ല. മുടി വെട്ടിയപ്പോള്‍ കളര്‍ ചെയ്തേക്കാമെന്ന് കരുതി. ഞാന്‍ വിചാരിച്ച കളര്‍ ഇതായിരുന്നില്ല. അബദ്ധം പറ്റിയതാണ്. മനഃപൂര്‍വം മാറ്റിയതല്ല. ഇനി കുറച്ച് കാലം സിനിമയില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിന് കാരണമൊന്നുമില്ല. എനിക്ക് തോന്നി, അതുകൊണ്ട് ബ്രേക്ക് എടുക്കുന്നു. നിലവില്‍ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടുമില്ല.അതുകൊണ്ട് പിന്നെ ഏത് ലുക്കായാലും കുഴപ്പമില്ലല്ലോ'. പ്രയാഗ പറഞ്ഞു.
സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാല താരമായി അഭിനയം ആരംഭിച്ച പ്രയാഗ ഒരു മുറൈ വന്ത് പാര്‍ത്തയാ എന്ന സിനിമയിലൂടെ ആണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ താരത്തിന് കഴിഞ്ഞിരുന്നു. വളരെ കുറച്ചു ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ട നടിയായി മാറുകയായിരുന്നു പ്രയാഗ.
മലയാളം കൂടാതെ തമിഴിലുംകന്നഡയിലും താരം അരങ്ങേറിയിരുന്നു. രണ്ട് മലയാള ചിത്രങ്ങളും താരത്തിന്റെതായി റിലീസ് കാത്തിരിക്കുന്നുണ്ട്.