താരപുത്രനെന്ന ജാഡയില്ലാതെ തന്റേതായ ജീവിതം നയിക്കുന്ന ആളാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിന്റേതായി പുറത്തിറങ്ങിയ ആദിയുടെ വിജയത്തിന് ശേഷം രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടും തീയറ്ററില്‍ നിറഞ്ഞ കൈയ്യടിയോടെ പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടാറുള്ള പ്രണവ് രണ്ടാം ചിത്രത്തിന്റെ വിജയത്തിന് ശേഷവും ഇത് ആവര്‍ത്തിച്ചിരുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിജയഗാഥ തുടരുമ്പോഴും പ്രതികരണം രേഖപ്പെടുത്താതെ പ്രണവ് യാത്രയിലാണ്
ആദ്യ ചിത്രം ആദിയുടെ വിജയത്തിന് പിന്നാലെ മാധ്യമങ്ങള്‍ ഒരു അഭിമുഖമോ പ്രതികരണമോ രേഖപ്പെടുത്താതെ പ്രണവിനെ പിന്നീട് കണ്ടത് ഹിമാലയത്തില്‍ നിന്ന് പങ്കുവച്ച ചിത്രങ്ങളിലൂടെയാണ്. ഇപ്പോഴിതെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം മാധ്യമകണ്ണു വെട്ടിച്ച് ഹമ്പി യാത്രയിലാണ് പ്രണവ്. ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ തംരഗമാകുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിജയം വിനോദയാത്രയിലൂടെ ആഘോഷിക്കുകയാണ് പ്രണവ്. ഹംപി യാത്രയുടെ ചിത്രങ്ങള്‍ പ്രണവ് പങ്കുവച്ചിട്ടില്ലെങ്കില്‍ കൂടി ആരാധകന്‍ പകര്‍ത്തിയ ചിത്രം സോെഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
സാഗര്‍ എന്ന യുവാവാണ് പ്രണവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. വായിച്ചതും കേട്ടറിഞ്ഞതും എല്ലാം ശരിയാണ് ഓന്‍ വളരെ സിംപിളാണെന്നും സാഗര്‍ കുറിക്കുന്നു. മുളകുപാടം ഫിംലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിച്ചത്.
രാമലീലയ്ക്ക ശേഷം അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ഡ്രാമാറ്റിക് ത്രില്ലറാണ്. പ്രണവ് മോഹന്‍ലാല്‍,ഗോകുല്‍ സുരേഷ് മനോജ് കെ ജയന്‍, സായാ ഡേവിഡ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.