അടുത്തിടെയാണ് നടനും സംവിധായകനും ഡാന്‍സ് മാസ്റ്ററുമായ പ്രഭുദേവ വീണ്ടും അച്ഛനായത്. 2020 സെപ്റ്റംബറില്‍ ആയിരുന്നു ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപിസ്റ്റ് ഹിമാനിയുമായുള്ള പ്രഭുദേവയുടെ വിവാഹം. പ്രഭുദേവയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കള്‍ ആയിരിക്കുകയാണ് ഇരുവരും എന്നാണ് വാര്‍ത്ത പുറത്തുവന്നത്.
ഇപ്പോഴിതാ കുഞ്ഞുമായി ആദ്യമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. തിരുപ്പതിയിലെ വിഐപി ക്യൂവില്‍ നില്‍ക്കുന്ന പ്രഭുദേവയുടെയും കുടുംബത്തിന്റെയും വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുഞ്ഞിന്റെ മുഖം ക്യാമറകളില്‍ കാണാത്ത വിധമാണ് ഭാര്യ ഹാമിനി കുഞ്ഞിനെ എടുത്തിരുന്നത്.
പ്രഭുദേവയുടെയും ഹാമിനിയുടെയും ആദ്യത്തെ കുഞ്ഞാണിത്. 2020 ലോക്ഡൗണ്‍ കാലത്താണ് പ്രഭുദേവയും ഫിസിയോതെറാപിസ്റ്റായ ഹിമാനി സിങ്ങും വിവാഹിതരായത്. റംലത്താണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. 1995 ല്‍ വിവാഹിതരായ ഇരുവരും 2011 ല്‍ ബന്ധം വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ പ്രഭുദേവയ്ക്ക് മൂന്ന് ആണ്‍മക്കളുണ്ട്. മൂത്ത മകന്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് പതിമൂന്നാം വയസ്സില്‍ മരണമടഞ്ഞു.