മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇരുവരുടേയും 20-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഒപ്പം പൂര്‍ണിമയുടെ നാല്‍പ്പത്തി നാലാം ജന്മദിനവും. ഈ വിശേഷദിവസത്തില്‍ താരങ്ങള്‍ ആശംസ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
വൈകാരികമായും ശാരീരികമായും നിനക്ക് ഇത് എളുപ്പമുള്ള വര്‍ഷമായിരുന്നില്ല എന്ന് എനിക്കറിയാം. എന്നാല്‍ നീയത് കൈകാര്യം ചെയ്ത രീതി, വര്‍ഷങ്ങള്‍കൊണ്ട് എത്ര ശക്തയായ സ്ത്രീയായി നീ വളര്‍ന്നുവെന്ന് എന്നെ ബോധ്യപ്പെടുത്തി. എന്റെ നങ്കൂരമായതിന് നന്ദി, എന്റെ കരുത്ത്, നിരുപാധികം എന്നെ സ്‌നേഹിച്ചതിന് നന്ദി. നിനക്കായി ജന്മദിനാശംസകള്‍ നേരുന്നു, ഒപ്പം 20-ാം വാര്‍ഷികവും ആശംസിക്കുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു,'' എന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്.
മരുമകള്‍ക്ക് ആശംസ അറിയിച്ചുകൊണ്ട് മല്ലിക സുകുമാരന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.'പുഞ്ചിരിക്കുന്ന ഒരു നല്ല മനസിന് പൂക്കാലത്തേക്കാള്‍ ഭംഗിയുണ്ട്, സ്നേഹമുള്ള മനസുപോലെ' എന്നാണ് പൂര്‍ണിമയുടെ ചിത്രത്തിനൊപ്പം മല്ലിക സുകുമാരന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
മല്ലിക സുകുമാരന്റെ പോസ്റ്റിന് താഴെ 'അമ്മാ ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു'വെന്ന് പൂര്‍ണിമ മറുപടി നല്‍കിയിട്ടുണ്ട്.
2002 ഡിസംബര്‍ 13നായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളാണ്. പ്രാര്‍ഥനയും നക്ഷത്രയും. പ്രാര്‍ഥന ഒരു പിന്നണി ഗായിക കൂടിയാണ്. വിശേഷ ദിവസത്തില്‍ തുര്‍ക്കിയില്‍ അവധിയാഘോഷിക്കുന്ന താരങ്ങള്‍ തങ്ങളുടെ ചിത്രങ്ങള്‍ പങ്ക് വച്ച് കൊണ്ട് ആശംസയറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞിട്ടുണ്ട്.