പ്രശസ്ത നാടക-ചലച്ചിത്ര നടനാണ് പൂജപ്പുര രവി. എസ്.എല്‍.പുരം സദാനന്ദന്റെ ഒരാള്‍ കൂടി കള്ളനായി എന്ന നാടകത്തില്‍ ബീരാന്‍കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. അതിനു ശേഷം കലാനിലയം ഡ്രാമാ വിഷന്‍ എന്ന നാടക സംഘത്തിലും സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും പ്രവര്‍ത്തിച്ചു. കലയിലേക്ക് ഇറങ്ങിയതിനു ശേഷം അദ്ദേഹത്തെ പൂജപ്പുര രവി എന്നാണ് വിളിക്കുന്നത്. പക്ഷേ ഇനി അങ്ങനെ വിളിക്കാന്‍ ആവില്ല. ഇക്കാലമത്രയും ജീവിച്ച പൂജപ്പുരയോടും അനന്തപുരിയോടും വിടപറയാനൊരുങ്ങുകയാണ് ഈ അഭിനയ കാരണവര്‍.
മൂന്നാര്‍ മറയൂരില്‍ മകള്‍ ലക്ഷ്മിയുടെ കുടുംബത്തിനൊപ്പമാണ് അദ്ദേഹം ചേക്കേറുന്നത്. പൂജപ്പുരയിലെ വീട്ടില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ഹരികുമാര്‍ കുടുംബത്തിനൊപ്പം ഇംഗ്ലണ്ടിലേക്കു പോകുന്നതിനിലാണു ജനിച്ചു വളര്‍ന്ന നാടും വീടും വിട്ട് ചന്ദനമരങ്ങളുടെ നാട്ടിലേക്കുള്ള മാറ്റം. തിരുവനന്തപുരംന്മ പൂജപ്പുരയുടെ വലിയ ആള്‍വിലാസമായ പൂജപ്പുര രവി ഇനി അവിടെയില്ല. വയസ്സായി എന്നും ഇനിയൊരു ശ്രദ്ധ വേണമെന്ന് പറഞ്ഞാണ് ഈ ഒരു മാറ്റം.
ഈ മാസം 21ന് തിരുവനന്തപുരത്തുള്ള എല്ലാ കലാകാരന്മാരും കൂടി അദ്ദേഹത്തിന് ഒരു യാത്രയയപ്പ് നടത്തും. യാത്രാ മംഗളങ്ങള്‍ നേരാന്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും സുഹൃത്തുമായ പ്രേംകുമാര്‍ ഇന്നലെ വീട്ടിലെത്തി. 'ഇവിടം വിടുന്നത് ഇഷ്ടമായിട്ടല്ല. മകന്‍ പോയി കഴിയുമ്പോള്‍ ഒറ്റയ്ക്ക് കഴിയാന്‍ പ്രയാസമാണ്. പ്രായത്തിന്റേതായ ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഒറ്റയ്ക്ക് നടക്കാനൊക്കെ ബുദ്ധിമുട്ടാണ്. ഇനി ഇവിടേക്ക് മടങ്ങിവരാനാകുമോ എന്നറിയില്ല. ഇവിടുന്നു പോയാലും ഈ നാട് എനിക്കൊപ്പം തന്നെയുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു. പൂജപ്പുര ചെങ്കള്ളൂര്‍ കൈലാസ് നഗറില്‍ ജനിച്ചു വളര്‍ന്ന കുടുംബ വീടിനു സമീപം 40 വര്‍ഷം മുന്‍പ് നിര്‍മിച്ച വീട്ടിലാണ്. ഇനി ആ ഓര്‍മ്മകള്‍ ഒക്കെ ബാക്കിയാക്കി അദ്ദേഹം നാടുവിടുകയാണ്. യാത്രയയക്കുന്നവരെക്കാള്‍ വിഷമം പോകുന്നയാള്‍ക്ക് തന്നെയാണ്. തനിക്ക് കലയെ സമ്മാനിച്ചതും കല സമ്മാനിച്ചതും ജീവിതം ഇതുവരെ എത്തിച്ചതും എല്ലാം അനന്തപുരി തന്നെയാണെന്ന് വിശ്വസിച്ചുകൊണ്ട് രവി പടിയിറങ്ങുന്നു.
തിരുവനന്തപുരംജില്ലയിലെ പൂജപ്പുരയില്‍ മാധവന്‍ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായാണ് രവീന്ദ്രന്‍ നായര്‍ എന്ന പൂജപ്പുര രവി ജനിച്ചത്. ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, തിരുമല ഹയര്‍സെക്ക്ന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നാടകങ്ങളിലൂടെയായിരുന്നു പൂജപ്പുര രവിയുടെ അഭിനയജീവിതം ആരംഭിയ്ക്കുന്നത്.