Latest News

ഡബ്ബിംഗിന് വരുമ്പോള്‍ പ്രതിഫലം തരാമെന്ന് പറഞ്ഞിരുന്നെങ്കിലും കൊടുത്തില്ല; ചോദിച്ചപ്പോള്‍ വാക്ക് തര്‍ക്കമായി; ഒടുവില്‍ നടന്‍ സിദ്ദിഖിന് നിര്‍മ്മാതാവിന്റെ മര്‍ദ്ദനം;ആ സംഭവം വലിയൊരു മാറ്റത്തിന് കാരണമായി; പൂജപ്പുര രാധാകൃഷ്ണന്‍ തുറന്ന് പറച്ചില്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
 ഡബ്ബിംഗിന് വരുമ്പോള്‍ പ്രതിഫലം തരാമെന്ന് പറഞ്ഞിരുന്നെങ്കിലും കൊടുത്തില്ല; ചോദിച്ചപ്പോള്‍ വാക്ക് തര്‍ക്കമായി; ഒടുവില്‍ നടന്‍ സിദ്ദിഖിന് നിര്‍മ്മാതാവിന്റെ മര്‍ദ്ദനം;ആ സംഭവം വലിയൊരു മാറ്റത്തിന് കാരണമായി; പൂജപ്പുര രാധാകൃഷ്ണന്‍ തുറന്ന് പറച്ചില്‍ ശ്രദ്ധ നേടുമ്പോള്‍

ലയാള സിനിമയില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്നതില്‍ മികവ് പുലര്‍ത്തിയ നടനാണ് സിദ്ദിഖ്. സിനിമയില്‍ വര്‍ഷങ്ങളായുള്ള സജീവ സാന്നിധ്യമായ നടന്‍ സഹനായകനായും വില്ലനായും നിരവധി സിനിമകളില്‍ അഭിനയിച്ചു. സിദ്ദിഖിന്റെ തുടക്ക കാലം കോമഡി വേഷങ്ങളിലൂടെ ആയിരുന്നു. ഇന്‍ ഹരിഹര്‍ നഗര്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ സിദ്ദിഖ് ചെയ്ത വേഷം ഇന്നും പ്രേക്ഷക മനസ്സില്‍ നിലനില്‍ക്കുന്നു. കരിയറിന്റെ ഒരു ഘട്ടത്തില്‍ വില്ലന്‍ വേഷങ്ങളാണ് സിദ്ദിഖിനെ തേടി കൂടുതലായി എത്തിയത്. എങ്കിലും എല്ലാത്തരം വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന സിദ്ദിഖിന് നിര്‍മ്മിതാവിന്റെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.

മലയാള സിനിമയിലും സീരിയലിലുമെല്ലാം സജീവമായ പൂജപ്പുര രാധാകൃഷ്ണന്‍ എന്ന നടനാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. സംഭവം ഇങ്ങനെയാണ്: കോഴിക്കോട് ടികെ രാജീവിന്റെ മഹാനഗരം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് സംഭവം ഉണ്ടാകുന്നത്. ഇന്ന് എല്ലാവരും കാരവനില്‍ ആണ് ഇരിക്കുന്നത്. കഥയും വരില്ല, ആലോചനാ ശക്തിയുമില്ല. അന്ന് അങ്ങനെയല്ല എല്ലാവരും ഒരുമിച്ച് കസേരയൊക്കെ ഇട്ടാണ് ഇരിക്കുക. അപ്പോള്‍ ഇങ്ങനെ ഓരോ കാര്യങ്ങളും ചര്‍ച്ച ചെയ്യും.

ഒരു സ്‌കൂളാണ് അന്ന്. ചുറ്റിനും വട്ടത്തില്‍ ഇരിക്കുകയാണ്. അപ്പോഴാണ് ഇക്കാര്യം അറിയുന്നത്. അന്ന് ഇതുപോലെ മൊബൈല്‍ ഫോണൊന്നുമില്ല. അടുത്തുള്ളൊരു ഫോണില്‍ കൂടെ തിരുവനന്തപുരത്തു നിന്നും ഒരു സന്ദേശം എത്തുകയായിരുന്നു. നടന്‍ സിദ്ധീഖിനെ സിമ്പിള്‍ ബഷീര്‍ എന്ന് പറയുന്ന ഒരു നിര്‍മ്മാതാവ് തല്ലി എന്നായിരുന്നു സന്ദേശം. അന്ന് മാക്ട എന്ന സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയുണ്ടായിരുന്നു.

അടി എന്ന് കേട്ടപ്പോള്‍ നമ്മള്‍ക്ക് ആര്‍ക്കും സഹിച്ചില്ല. എന്തിനാണ് തല്ലിയത്, താന്‍ ചെയ്ത ജോലിയ്ക്കുള്ള പ്രതിഫലം ചോദിച്ചതിനാണ്. സിമ്പിള്‍ ബഷീര്‍ ഇന്ന് ഒന്നുമല്ല. ഡബ്ബിംഗിന് വരുമ്പോള്‍ പ്രതിഫലം തരാമെന്ന് പറഞ്ഞിരുന്നതാണ്. പക്ഷെ കൊടുത്തില്ല. ചോദിച്ചപ്പോള്‍ വാക്ക് തര്‍ക്കമായി. അങ്ങനെ സിദ്ധീഖിനെ അടിക്കുകയായിരുന്നു.

കെബി ഗണേഷ് കുമാര്‍ അന്ന് രാഷ്ട്രീയക്കാരനൊന്നുമല്ല, നടന്‍ മാത്രമാണ്. മഹാനഗരത്തില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ഞാനും അതില്‍ അഭിനയിക്കുന്നുണ്ട്. മഹാരഥന്മാരെല്ലാം ചുറ്റിനുമുണ്ട്. ഇതിങ്ങനെ വിട്ടാല്‍ ശരിയാകില്ല നമുക്കൊരു സംഘടന വേണമെന്ന് പറഞ്ഞു. ഗണേഷ് കുമാറിന്റെ മിടുക്കിലാണ് അമ്മ എന്ന സംഘടന അതുണ്ടാകുന്നത്. പക്ഷെ അന്ന് അമ്മ എന്ന പേരിട്ടിട്ടില്ലായിരുന്നു. അമ്മ എന്ന് പേരിട്ടത് മുരളിയായിരുന്നു.

രൂപീകരണത്തിനായി ആദ്യമായി മീറ്റിംഗ് ചേര്‍ന്നത് പങ്കജ് ഹോട്ടലിലാണ്. മധു സാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ടിപി മാധവന്‍ ചേട്ടനൊക്കെ ഉണ്ടായിരുന്നു. ആദ്യ യോഗത്തിലും ഞാനുണ്ടായിരുന്നു. ആര്‍ട്ടിസ്റ്റുകള്‍ക്ക് നിര്‍ബന്ധമായിട്ടും ഒരു സംഘടന വേണം എന്ന തോന്നല്‍ വന്നപ്പോഴായിരുന്നു അത്. ഞാന്‍ ക്യാമറയുടെ മുന്നിലും നിന്നിട്ടുണ്ട് പിന്നിലും നിന്നിട്ടുണ്ട്. ്

താരങ്ങള്‍ ഡേറ്റ് കൊടുക്കുന്നതൊക്കെ കുഴഞ്ഞ് മറിഞ്ഞു കിടക്കുകയായിരുന്നു. താരങ്ങള്‍ക്ക് ഒരു ഡിസിപ്ലിന്‍ ഉണ്ടായാലേ ശരിയാകൂ എന്നാലേ സിനിമയ്ക്ക് ഗുണമുണ്ടാകൂ എന്നാണ് കരുതിയത്. സിനിമയില്‍ മാത്രമല്ല ഇന്ന് സീരിയലിലുമുണ്ട്. നമുക്ക് ഇങ്ങനെ ഇരുന്നാല്‍ ശരിയാകില്ല നമുക്കൊരു സംഘടന വേണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഗണേഷ് കുമാറിന്റെ സജീവമായ ഇടപടലൊക്കെ കൂടെയാണ് ആത്മ എന്ന സംഘടനയും ഉണ്ടാകുന്നത്.

2001 ല്‍ ഗണേഷ് ആദ്യമായി മന്ത്രിയായപ്പോള്‍ പൂജപ്പുര എന്റെ കൂടെ വേണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ പിഎ ആയി. ആ സമയത്തും ഞാന്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായിരുന്നു എന്നും പൂജപ്പുര രാധാകൃഷ്ണന്‍ പറയുന്നുണ്ട്.

poojappurA radhakrishnan about Sidhique

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES