ശരത് അപ്പാനി, റിയാസ് ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള, മുഹമ്മദ് ഷാരിഖ്, സനല്‍ അമല്‍, ഷഫീഖ് റഹ്മാന്‍, ജോയ് ജോണ്‍ ആന്റണി, രാജേഷ് ശര്‍മ, അരിസ്റ്റോ സുരേഷ്, ആരോള്‍ ഡി ശങ്കര്‍, ഗാവന്‍ റോയ് തുടങ്ങി മലയാളത്തിലെയും തമിഴ്‌ലേയും പ്രമുഖ താരങ്ങള്‍ ഒന്നിക്കുന്ന പോയിന്റ് റേഞ്ച് ഉടന്‍ തീയേറ്ററുകളിലേക്ക്. ചിത്രത്തിലെ 'തച്ചക് മച്ചക്' വീഡിയോ ഗാനം റിലീസായി. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഡയാന ഹമീദ് ചിത്രത്തില്‍ നായികയായി എത്തുന്നു.
DM പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മതും ശരത് അപ്പാനിയും നിര്‍മിച്ചു സൈനു ചാവക്കാടന്‍ സംവിധാനം നിര്‍വഹിച്ച ആക്ഷന്‍ ക്യാമ്പസ് ചിത്രമാണ് 'പോയിന്റ് റേഞ്ച് '. സുധിര്‍ 3D ക്രാഫ്റ്റ് ഫിലിം കമ്പനിയാണ് സഹനിര്‍മാണം. മിഥുന്‍ സുപ്രന്‍ എഴുതിയ കഥയ്ക്ക് ബോണി അസ്‌നാര്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. സായ് ബാലന്‍, പ്രദീപ് ബാബു, ബിമല്‍ പങ്കജ് എന്നിവര്‍ സംഗീതം നിര്‍വഹിക്കുന്നു. ആര്‍ട്ട് ഡയറക്ടര്‍ - ഷെഫീര്‍, മേക്കപ്പ് - പ്രഭീഷ് കോഴിക്കോട്, വസ്ത്രാലങ്കാരം - അനില്‍ കൊട്ടൂലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഹോച്മിന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - നികേഷ് നാരായണ്‍, സംഘടനം - റണ്‍ രവി
ടോണ്‍സ് അലക്‌സാണ് ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ക്യാമ്പസ് രാഷ്രീയവും പകയും പ്രണയവും എല്ലാം പോയിന്റ് റേഞ്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ശരത് അപ്പാനിയുടെ
'ആദി ' എന്ന കഥാപാത്രത്തിലൂടെ വേറിട്ട മുഖം ആയിരിക്കും പ്രേക്ഷകര്‍ക്കു സമ്മാനിക്കുക. പി ആര്‍ ഒ - ശബരി