Latest News

തീയറ്ററുകളില്‍ ഇനി പുറത്തു നിന്നുള്ള ഭഷ്യവസ്തുക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ നിയമനടപടി; കയ്യടിക്കുന്ന പ്രഖ്യാപനവുമായി തിരുവനന്തപുരം നഗരസഭ

Malayalilife
തീയറ്ററുകളില്‍ ഇനി പുറത്തു നിന്നുള്ള ഭഷ്യവസ്തുക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ നിയമനടപടി;  കയ്യടിക്കുന്ന പ്രഖ്യാപനവുമായി തിരുവനന്തപുരം നഗരസഭ

ള്‍ട്ടി പ്ലസ് തീയറ്ററുകളുള്‍പ്പടെ തിരുവവന്തപുരം നഗരത്തിലെ തിയേറ്ററുകളിലേക്ക് പുറത്തു നിന്ന് കൊണ്ടു വരുന്ന ഭക്ഷ്യവസ്തുക്കള്‍ കയറ്റാന്‍ അനുമതി. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭയുടേതാണ്  നടപടി. ഇനി നഗരത്തിലെ തിയേറ്ററുകളില്‍ പുറത്തു നിന്നും ലഘു ഭക്ഷണം കൊണ്ടു പോകാന്‍ കാണികള്‍ക്ക് അവകാശം ഉണ്ടാകും. അങ്ങിനെ കൊണ്ടു പോകുന്നവരെ തടയാനോ അവരെ തിയേറ്ററില്‍ കയറ്റാതിരിക്കാനോ തിയേറ്റര്‍ മാനേജ്‌മെന്റിന് അധികാരം ഉണ്ടായിരിക്കുന്നതല്ല.


പുറത്തു നിന്നും ലഘുഭക്ഷണവുമായി നഗരത്തിലെ തിയേറ്ററിലെത്തിയ കുടുംബത്തെ ബാഗ് പരിശോധിച്ച ശേഷം ഇറക്കി വിട്ട സംഭവത്തിനെതിരെ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും നടപടി സ്വീകരിക്കാന്‍ നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാഗം റഹിം ആണ് മനുഷ്യാവകാശ കമ്മീഷന് ഈ വിഷയത്തില്‍ പരാതി നല്‍കിയത്. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ ഭക്ഷണവുമായി എത്തുമ്പോള്‍ തടയരുതെന്ന് നഗരസഭ തിയേറ്ററുകള്‍ക്ക് നോട്ടീസ് നല്‍കി.

തിയേറ്ററുകള്‍ക്കുള്ളില്‍ വില്‍ക്കുന്ന ലഘു ഭക്ഷണ സാധനങ്ങളുടേയും പാനീയങ്ങളുടേയും വില വിവരം മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിയേറ്ററുകള്‍ക്കുള്ളില്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്ക് പുറത്തുള്ളവയേക്കാള്‍ അമിതവിലയാണ് ഈടാക്കുന്നത്. കുപ്പിവെള്ളത്തിനു വരെ വിലകൂട്ടി വില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലോടെ ഇതിനാണ് അവസാനമായിരിക്കുന്നത്.

people can bring out side food inside the theater

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES