Latest News

കുഞ്ഞ് വാവയുടെ പുതിയ ചിത്രവും പോസ്റ്റ് ചെയ്തു; ഒപ്പം കുഞ്ഞിന്റെ കൂട്ടുക്കാരനെയും പരിചയപെടുത്തി; നിരവധി കമന്റുകളുമായി ആരാധകരും സിനിമ പ്രവർത്തകരും

Malayalilife
കുഞ്ഞ് വാവയുടെ പുതിയ ചിത്രവും പോസ്റ്റ് ചെയ്തു; ഒപ്പം കുഞ്ഞിന്റെ കൂട്ടുക്കാരനെയും പരിചയപെടുത്തി; നിരവധി കമന്റുകളുമായി ആരാധകരും സിനിമ പ്രവർത്തകരും

കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ വീഡിയോ ജോക്കിയും ടെലിവിഷൻ അവതാരകയും നടിയുമാണ് പേർളി മാണി. 2018 ൽ ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെ റണ്ണറപ്പായി അവർ മത്സരിച്ചു ജയിച്ചു. ഏഷ്യാനെറ്റ് റിയാലിറ്റി ഷോയായ ബിഗ് ബോസിൽ 100 ദിവസം പൂർത്തിയാക്കിയ ഏക വനിതാ മത്സരാർത്ഥിയായിരുന്നു പേർളി മാണി. നടനും അവതാരകനുമായ ശ്രീനിഷ് അരവിന്ദുമായി വിവാഹിതയായി. പേളി മാണിക്ക് പെണ്‍കുഞ്ഞ് പിറന്ന വിവരം എല്ലാവരും അറിഞ്ഞതാണ്. എല്ലാവരും കാത്തിരുന്ന കുഞ്ഞ് കൂടിയാണ് ബേബി പേർളി. 

കുഞ്ഞ് ജനിച്ച ദിവസം തന്നെ പേർളി ചിത്രങ്ങളും മറ്റും ഇട്ടിട്ടുണ്ടായിരുന്നു. കുഞ്ഞിന്‌റെ പുതിയ ചിത്രം പങ്കുവെച്ച് പേളി വീണ്ടും ഇന്‍സ്റ്റഗ്രാം പേജില്‍ എത്തിയിരുന്നു. ഇത്തവണ തൊട്ടിലില്‍ കിടത്തിയ ശേഷം എടുത്ത മകളുടെ ചിത്രമാണ് പേളി പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനെ ഉടുപ്പ് ധരിപ്പിച്ച് ഉറക്കിക്കിടത്തിയ ചിത്രമാണ് പേളി പോസ്റ്റ് ചെയ്തത്. ഒപ്പം തൊട്ടിലിന്‌റെ ഒരു ചിത്രവും പേളി പോസ്റ്റ് ചെയ്തിരിക്കുന്നു. തൊട്ടിലിന് സൈഡിലായി ഒരു ടെഡി ബെയറും വെച്ചിരിക്കുന്നത് കാണാം. ഈ പാവയാണ് കുഞ്ഞ് വാവയ്ക്ക് കൂട്ട് എന്നും പേർളി കുറിച്ചു. മൈ ലിറ്റിൽ സൺഷൈൻ എന്നാണ് താരം കുറിച്ചത്. 

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഗര്‍ഭിണിയായ വിവരം പേളി ആരാധകരെ അറിയിച്ചത്. പേളിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. മഴവിൽ മനോരമ ചാനലിൽ ഗോവിന്ദ് പദ്മസൂര്യ, ആദിൽ ഇബ്രാഹിം എന്നിവരോടൊപ്പം ചേർന്ന് ആതിഥേയത്വം വഹിച്ച ഡി 4 ഡാൻസ് എന്ന മലയാളം ഡാൻസ് റിയാലിറ്റി ഷോയുടെ മൂന്ന് സീസണുകൾ ഹോസ്റ്റുചെയ്തതിലൂടെയാണ് അവർ പ്രശസ്തയായത്.

pearli sreenish baby malayalam movie couples

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES