അവതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. എന്നാൽ ഇപ്പോൾ പേളിയുടെ വളക്കാപ്പ് ചടങ്ങിന്റെ വിശേഷങ്ങളാണ് ആരാധകരുടെ ശ്രദ്ധകവരുന്നത്.
ചിത്രം പങ്കുവച്ചത് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാരാണ്. രഞ്ജു ആണ് ചടങ്ങിൽ പേളിയുടെ മേക്കപ്പ് ചെയ്തത്. പേളിയെ ചിത്രത്തിൽ സാരിയിൽ നിറയെ ആഭരണങ്ങൾ അണിഞ്ഞാണ് കാണുന്നത്. മാമ്പഴ മഞ്ഞ നിറത്തിലുള്ള സാരിയാണ് ചടങ്ങിനായി അണിഞ്ഞത്.
പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് പേളിയും ശ്രീനിഷും. ഇരുവരും പേളിഷ് എന്നാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നതും വിളിക്കപ്പെടുന്നതും. ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായത്. എന്നാല്‍ പ്രേക്ഷക പിന്തുണ കിട്ടുന്നതിനായി പരസ്പരം പ്രണയം അഭിനയിക്കുകയാണെന്നായിരുന്നു ചിലരെല്ലാം ഇരുവരടെയും പ്രണയത്തെ വിലയിരുത്തിയത്. എന്നാല്‍ തങ്ങള്‍ ഇരുവരും ജീവിതത്തില്‍ ഒരുമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പേളി പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ മുന്നില്‍ വെച്ചായിരുന്നു നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് ഷോ അവസാനിച്ച് ഇരുവരും പുറത്തെത്തിയപ്പോള്‍ ഇരുവരുടെയും വേര്‍പിരിയല്‍ കാത്തിരുന്ന പലരെയും ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും വിവാഹിതരായത്. ഇരുവരും കുഞ അതിഥിക്ക് വേണ്ടി ഉള്ള കാത്തിരിപ്പിലാണ് ഇപ്പോൾ.