ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടിയും രാഷ്ട്രീയ നേതാവുമായ പായല്‍ ഘോഷ്. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് പായല്‍ തന്റെ അഭിപ്രായം അറിയിച്ചത്. ഷമി ഇംഗ്ലീഷ് മെച്ചപ്പെടുത്തിയാല്‍ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് നടി കുറിച്ചു.
'ഷമി നീ നിന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണ്'- പായലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. ഇന്ത്യയുടെ കഴിഞ്ഞ മത്സരത്തിന് പിന്നാലെയായിരുന്നു പായല്‍ വിവാഹാഭ്യര്‍ത്ഥനയുമായി എത്തിയത്. നീ നിന്റെ ഇംഗ്ലീഷ് ശരിയാക്കിക്കോളൂ ഷമി, നിന്നെ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യാറാണ് എന്നായിരുന്നു പായല്‍ ഘോഷിന്റെ ട്വീറ്റ്. പിന്നാലെ ട്വീറ്റ് വൈറലായി മാറുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലെങ്ങും താരം പായല്‍ ഘോഷായി മാറുകയും ചെയ്തു. പായലിന്റെ ട്വീറ്റിനോട് ഷമി ഇതുവരേയും പ്രതികരിച്ചിട്ടില്ല.
കൊല്‍ക്കത്തക്കാരിയാണ് പായല്‍ ഘോഷ്. കുട്ടിക്കാലം മുതലേ അഭിനയം വലിയ മോഹമായിരുന്നു. അതിനായാണ് പായല്‍ മുംബൈയിലെത്തുന്നത്. മുംബൈയില്‍ പഠനത്തോടൊപ്പം സിനിമയില്‍ അവസരങ്ങള്‍ തേടുകയുമായിരുന്നു പായല്‍. അഭിനയം പഠിക്കുന്നതിനിടെയാണ് പായല്‍ പ്രയാണം എന്ന സിനിമയിലൂടെ അരങ്ങേറുന്നത്.