Latest News

അമ്മക്കുട്ടിയെ പോലെ മൂക്കുകുത്തി അമ്മിണിക്കുട്ടി; മൂക്കുകുത്തുന്ന വീഡിയോയുമായി നടി പാര്‍വ്വതി

Malayalilife
അമ്മക്കുട്ടിയെ പോലെ മൂക്കുകുത്തി അമ്മിണിക്കുട്ടി; മൂക്കുകുത്തുന്ന വീഡിയോയുമായി നടി പാര്‍വ്വതി

ന്റെ നിലപാടുകള്‍ തുറന്ന് പറയുന്ന അപൂര്‍വം നടികളില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്.  ചാര്‍ളി ടെയ്ക്കോഫ്, കൂടെ, ഉയരെ, വൈറസ് എന്നീച്ചിത്രങ്ങളില്‍ മികച്ച കഥാപാത്രമായി താരം എത്തിയിരുന്നു. അഭിനയം കൊണ്ടു മാത്രമല്ല വസത്രാധാരണത്തിലും താരം ശ്രദ്ധിക്കപ്പെടാറുണ്ട്. വളരെ സിംപിളും എന്നാല്‍ ആകര്‍ഷകമായ ഡ്രസ്സിങ്ങും മേക്കപ്പുമാണ് താരം പലപ്പോഴും ഉപയോഗിക്കാറ്. വലിയ ഫ്രെയിമുളള കണ്ണാടിയും മൂക്കുത്തിയും വട്ടപ്പൊട്ടുമൊക്കെയായിരുന്നു ഒരു സമയത്ത് പാര്‍വ്വതിയുടെ സ്റ്റൈല്‍. പിന്നീട് പാര്‍വ്വതിയുടെ വസ്ത്രവും ആഭരണവുമൊക്കെ ട്രെന്‍ഡായി മാറുകയായിരുന്നു. മേക്കപ്പ് ഇല്ലാതെയും സിംപിള്‍ ഡ്രസ്സിങ്ങിലുമൊക്കെയാണ്  പാര്‍വ്വതി പലപ്പോഴും പൊതു ചടങ്ങുകളില്‍ പോലും പ്രത്യക്ഷപ്പെടാറുളളത്. അത്തരത്തിലെ ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

സ്വന്തം നിറത്തിലും സൗന്ദര്യത്തിലും വ്യക്തിത്വത്തിലും ഒക്കെ സന്തോഷം കണ്ടെത്തുന്ന ഒരു നായികയാണ് പാര്‍വ്വതി. അവാര്‍ഡ് ഫങ്ഷന്‍സിനും അഭിമുഖങ്ങളിലുമൊക്കെ എത്തുന്ന പാര്‍വ്വതയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് താരത്തിന്റെ മൂക്കുത്തിയാണ്. വലിയ മൂക്കുത്തിയാണ് പാര്‍വ്വതി സാധാരണയായി ഉപയോഗിക്കാറ്. ഇപ്പോള്‍ താരം യഥാര്‍ത്ഥത്തില്‍ മൂക്കു കുത്തിയിരിക്കയാണ്. മൂക്കുകുത്തി പാര്‍വതി. അമ്മയെ അനുകരിച്ചാണ് മൂക്കുകുത്താന്‍ തയാറായതെന്ന് പാര്‍വതി പറയുന്നു. മൂക്കുകുത്തുന്ന വിഡിയോയും നടി പ്രേക്ഷകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.

'അമ്മകുട്ട്യേ പോലെ മൂക്കുകുത്തി അമ്മിണികുട്ടി', എന്ന അടിക്കുറിപ്പില്‍ മുക്കുത്തിയുമായുള്ള അമ്മയുടെ ചിത്രവും നടി പങ്കുവയ്ക്കുകയുണ്ടായി.
കോലിഡ് കാലത്ത് മൂക്കുകുത്തിയപ്പോള്‍ എടുത്ത മുന്‍കരുതലിനെക്കുറിച്ചും പാര്‍വതി പങ്കുലച്ചിട്ടുണ്ട്. നൂറ് ശതമാനം സുരക്ഷിതത്വം ഉറപ്പാക്കിയിട്ടാണ് താന്‍ ഇത് ചെയ്തതെന്നും അതുകൊണ്ടുതന്നെ ഈ  അവസരത്തില്‍ മൂക്കുകുത്താന്‍ മറ്റാരെയും താന്‍ പ്രോത്സാഹിപ്പിക്കില്ലെന്നും പാര്‍വതി വിഡിയോയ്ക്കൊപ്പം കുറിച്ചു.

 

 

parvathy thiruvoth shares her nose piercing video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES