Latest News

ആദ്യ കാഴ്ചയില്‍ ഇച്ചാപ്പിയുടെ മനസ്സ് കവര്‍ന്ന സുറുമി; വൈറലായി മനാല്‍ ഷിറാസിന്റെ പുതിയ ചിത്രങ്ങള്‍

Malayalilife
topbanner
ആദ്യ കാഴ്ചയില്‍ ഇച്ചാപ്പിയുടെ മനസ്സ് കവര്‍ന്ന സുറുമി; വൈറലായി മനാല്‍ ഷിറാസിന്റെ പുതിയ ചിത്രങ്ങള്‍

ദുല്‍ഖര്‍ അതിഥിതാരമായി എത്തി പ്രശസ്ത താരങ്ങള്‍ അണിനിരന്ന സൗബിന്‍ സാഹിര്‍ ചിത്രമായിരുന്നു പറവ. ദുല്‍ഖര്‍, ഷെയിന്‍ നിഗം, സൗബിന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോക് തുടങ്ങിയ താരങ്ങള്‍ അഭിനയിച്ച് ഗംഭീരവിജയം തന്നെ ചിത്രം നേടി. ചിത്രത്തില്‍ നിരവധി ബാലതാരങ്ങളും തകര്‍ത്തഭിനയിച്ചിരുന്നു. ബാല താരങ്ങളായി വന്ന ഇച്ചാപ്പി ഹസീബ്, സുറുമി എന്നിവരും ശ്രദ്ധനേടി.് ചിത്രത്തില്‍ കൂടുതല്‍ ഇടം നേടിയത് ഇച്ചാപ്പിയെ അവതരിപ്പിച്ച അമല്‍ ഷാ, ഹസീബിന് അവതരിപ്പിച്ച ഗോവിന്ദ് എന്നിവരാണ്. ആദ്യ കാഴ്ചയില്‍ ഇച്ചാപ്പിയുടെ മനസ്സ് കവര്‍ന്ന സുറുമിയായെത്തിയ സുന്ദരി മനാല്‍ ഷിറാസ് എന്ന താരമാണ്. ഈ സിനിമക്കുശേഷം ഒരുപാട് ആരാധകരെയാണ് ഇവര്‍ക്ക് ലഭിച്ചത്

എറണാകുളം തൃക്കാക്കര സ്വദേശിനിയാണ് മനാല്‍. സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ എന്ന സിനിമയില്‍ ശ്വേതാ മേനോന്റെ കുട്ടികാലം അവതരിപ്പിച്ചാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. മനാല്‍ ഷീറാസിന്റെ പുതിയ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം വഴിയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. തട്ടമിട്ട് വന്ന് സുറുമിയെന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരത്തിന്റെ തട്ടമിട്ട ചിത്രങ്ങള്‍ തന്നെയാണ് വൈറലായിരിക്കുന്നത്. സാരിയുടുത്ത ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. അഭിനയത്തിന് പുറമെ നല്ല ഒരു നര്‍ത്തകി കൂടിയാണ് താരം. താരം നൃത്തം ചെയുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. റിമ കല്ലിങ്കലിന്റെ മാമാങ്കം എന്ന നൃത്തവിദ്യാലയത്തിലാണ് മനാല്‍ നൃത്തം പഠിക്കുന്നത്

മുഹമ്മദ് ഷിറാസ്, രഹന ഷിറാസ് ഇവരാണ് മനാലിന്റെ മാതാപിതാക്കള്‍. സഹോദരി മെഹക് മനാലിന്റെ കുടുംബവുമായി സൗബിന്റെ കുടുംബത്തിനുള്ള അടുപ്പമാണ് പറവയില്‍ മനാലിനെ എത്തിച്ചത്.  പ്ലസ് ടു പഠനം കഴിഞ്ഞിരിക്കയാണ് മനാല്‍ ഇപ്പോള്‍. വൈറലായി മാറുന്ന താരത്തിന്റെ ചിത്രങ്ങള്‍ കാണാം.

 

parava movie actress manaal sheeraz

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES