ബംഗാളി നടനും സംവിധായകനുമായ പരംബ്രത ചാറ്റര്‍ജിയും ?ഗായികയും മെന്റല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റുമായ പിയ ചക്രവര്‍ത്തിയും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെുത്ത ചടങ്ങിലായിരുന്നു രജിസ്റ്റര്‍ വിവാഹം. പരംബ്രത ചാറ്റര്‍ജി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഇരുവരുമൊത്തുളള ചിത്രങ്ങള്‍ പങ്കുവെച്ചു.
ബംഗാളി സിനിമകള്‍ക്ക് പുറമെ ബോളിവുഡ് ഹിന്ദി വെബ് സീരീസുകളിലും പരംബ്രത ചാറ്റര്‍ജി അഭിനയിച്ചിട്ടുണ്ട്. വിദ്യാ ബാലന്‍ പ്രധാന വേഷത്തിലെത്തിയ കഹാനിയിലൂടെയാണ് പരംബ്രത ചാറ്റര്‍ജി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അനുഷ്‌ക ശര്‍മയ്ക്കൊപ്പം പരി, നെറ്റ്ഫ്ളിക്സ് ചിത്രം ബുര്‍ബുള്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും വേഷമിട്ടു.