Latest News

പാന്‍ ഇന്ത്യ ചിത്രം 'ഹരോം ഹര'യുടെ മലയാളം ടീസര്‍  പുറത്തിറക്കി മമ്മൂട്ടി; ജ്ഞാനസാഗര്‍ ദ്വാരക ചിത്രം അടുത്തവര്‍ഷം ആദ്യം റിലീസിന്

Malayalilife
 പാന്‍ ഇന്ത്യ ചിത്രം 'ഹരോം ഹര'യുടെ മലയാളം ടീസര്‍  പുറത്തിറക്കി മമ്മൂട്ടി; ജ്ഞാനസാഗര്‍ ദ്വാരക ചിത്രം അടുത്തവര്‍ഷം ആദ്യം റിലീസിന്

ജ്ഞാനസാഗര്‍ ദ്വാരക തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യ ചിത്രം 'ഹരോം ഹര'യുടെ മലയാളം ടീസര്‍ മമ്മൂട്ടി പുറത്തിറക്കി. സുധീര്‍ ബാബു നായകനായും മാളവിക ശര്‍മ്മ നായികയായും, സുനില്‍, ജെ പി, ലക്കി ലക്ഷ്മണ്‍, രവി കാലെ, അക്ഷര ഗൗഡ & അര്‍ജുന്‍ ഗൗഡ തുടങ്ങിയവര്‍ മറ്റ് അഭിനേതാക്കളായും എത്തുന്ന ഈ ചിത്രം ശ്രീ സുബ്രഹ്മണ്യേശ്വര സിനിമാസ് (എസ്എസ്സി)ന്റെ ബാനറില്‍ സുമന്ത് ജി നായിഡുവാണ് നിര്‍മ്മിക്കുന്നത്. 

പോലീസ് അറസ്റ്റ് ചെയ്ത പ്രതിനായകനെ കാണിച്ചുകൊണ്ട് ആരംഭിക്കുന്ന ടീസറില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പോലീസിനെ തടയാന്‍ ശ്രമിക്കുന്നു. ശേഷം ടീസര്‍ സുധീര്‍ ബാബുവിന്റെ കഥാപാത്രമായ സുബ്രഹ്മണ്യനിലൂടെ സഞ്ചരിക്കുന്നു. പോരാട്ടത്തിന് തയ്യാറായി നില്‍ക്കുന്ന ഒരുകൂട്ടം ആളുകളെ കാണിക്കുന്ന ടീസറില്‍ ചിത്രത്തിലെ കഥാപാത്രങ്ങളുടെ മുഖങ്ങള്‍ മിന്നിമറയുന്നു. 

യുദ്ധക്കളത്തില്‍ വിജയിക്കുന്നതോടൊപ്പം അതിജീവിക്കാനും ധൈര്യം കാണിക്കേണ്ടതുണ്ടെന്ന് സ്ഥാപിക്കുന്ന ടീസര്‍ അടിയും ഇടിയും രക്തവും കലര്‍ന്ന ഒരു മാസ്സ് ആക്ഷന്‍ ചിത്രമായിരിക്കും 'ഹരോം ഹര' എന്ന സൂചന നല്‍കുന്നു. എന്നാല്‍ പ്ലോട്ട്ലൈന്‍ വെളിപ്പെടുത്താതെ, കഥാപാത്രങ്ങളിലൂടെ കടന്നുപോവുന്ന ടീസര്‍ ചിത്രത്തിന്റെ പ്രമേയം വ്യക്തമാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. 

ഒരു സാധാരണക്കാരനില്‍ നിന്ന് പട്ടണത്തിലെ തലവനായി മാറുന്ന 'സുബ്രഹ്മണ്യം' എന്ന കഥാപാത്രത്തെ പക്വതയോടെ സുധീര്‍ ബാബു അവതരിപ്പിച്ചു. നിരവധി പാളികളാല്‍ നിലകൊള്ളുന്ന ഈ കഥാപാത്രം ഒരു പവര്‍ഫുള്‍ മനുഷ്യനെയാണ് തുറന്നുകാണിക്കുന്നത്. കുപ്പം പശ്ചാത്തലമാക്കിയുള്ള കഥ ആയതിനാല്‍ രായലസീമ സ്ലാംഗിലാണ് സംഭാഷണങ്ങള്‍ പറയുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി 2024ന്റെ തുടക്കത്തില്‍ ചിത്രം റിലീസ് ചെയ്യും.

ഛായാഗ്രഹണം: അരവിന്ദ് വിശ്വനാഥന്‍, ചിത്രസംയോജനം: രവിതേജ ഗിരിജല, സംഗീതം: ചൈതന്‍ ഭരദ്വാജ്, പിആര്‍ഒ: ശബരി.

Read more topics: # ഹരോം ഹര
pan indian film harom hara

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES