ദിലീപിന്റെ ജയില്‍ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 23
പല്ലിശ്ശേരി
ആക്രമിക്കപ്പെട്ട നടിയെ ഔട്ടാക്കാന്‍ നീക്കം:
നടിയ്ക്ക് അതൊന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തന്നെ എന്തിനാണ് ഔട്ടാക്കുന്നത്? അതിനു മാത്രം തെറ്റൊന്നും താന്‍ ചെയ്തില്ലല്ലോ എന്നാണ് ആക്രമിക്കപ്പെട്ട നടി അന്ന് ചേദിച്ചത്.
ഇക്കാര്യം നടി പിന്നീട് മഞ്ജു വാര്യരുമായും സംയുക്തയുമായും പങ്കു വച്ചു. അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ പോലും ഈ യുവനടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ദിലീപ് ശ്രമിക്കുമെന്ന് അവര്‍ ഇരുവരും വിചാരിച്ചില്ലെങ്കിലും നേരിട്ടു യുദ്ധം ചെയ്യാതെ, തനിക്കുചെയ്യേണ്ടതൊക്കെ മറ്റുള്ളവരെ കൊണ്ടു ചെയ്യിക്കുന്ന സൂത്രശാലിയാമ് ദിലീപ്. അക്കാര്യം കൊണ്ടു തന്നെ നടിയുടെ കാര്യത്തില്‍ സത്യം തൂത്തെറിയാന്‍ അവരും ശ്രമിച്ചു.
കേട്ടതെല്ലാം സത്യമായിരുന്നു. ദിലീപിന്റെ അജണ്ടയിലെ ഒരിനം ആക്രമിക്കപ്പെട്ട നടിയുടെ തകര്‍ച്ച തന്നെ. മലയാള സിനിമയില്‍ മാത്രമല്ല കന്നടത്തിലും തമിഴിലും അഭിനയിക്കാന്‍ പാടില്ല. ആ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയത്.
കേട്ടതെല്ലാം അതേപടി നടിയെ അറിയിച്ചില്ലെങ്കിലും എന്തോ അപകടം മണക്കുന്നതായി അവര്‍ അറിയിച്ചു. അതോടെ നടി കൂടുതല്‍ ശ്രദ്ധിച്ചു. നാലഞ്ചു സിനിമകളില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയിരുന്നു. ഒരു വര്‍ഷം മഞ്ജു സിനിമയില്‍ അഭിനയിച്ചാല്‍ മതിയെന്നും ആക്രമിക്കപ്പെട്ട നടി തീരുമാനിച്ചു.
ഒരു ദിവസം അഡ്വാന്‍സ് നല്‍കിയ നിര്‍മ്മാതാവ് നടിയെ ഫോണില്‍ വിളിച്ച് പറഞ്ഞു. എന്റെ സിനിമയില്‍ അഭിനയിക്കുന്നതിനും സാധിക്കില്ല...അഡ്വാന്‍സ് തിരികെ തരൂ എന്നാല്‍ അഭിനയിക്കാന്‍ പറ്റില്ല. ഞങ്ങള്‍ മറ്റൊരാളെ തീരുമാനിച്ചു.
എന്താ കാര്യം?
അത് തല്‍ക്കാലം പറയില്ല.
എങ്കില്‍ ഞാന്‍ അമ്മയില്‍ പരാതി നല്‍കും
എങ്കില്‍ അങ്ങിനെയാകട്ടെ. കുഞ്ഞേ ഞാനല്ല ഇതിനൊക്കെ കാരണക്കാരന്‍.
പിന്നെ ആരാണ്?
ഞാനൊരു പാവം പ്രൊഡ്യൂസറാണ്. സിനിമ എടുക്കുന്നതിന്റെ പേരില്‍ കടങ്ങള്‍വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സിനിമ എടുക്കുന്നത് തന്നെ ദിലീപിന്റെ സഹായം കൊണ്ടാണ്. എന്നെപ്പോലെ ഒരാള്‍ക്ക് ദിലീപിനെ എതിര്‍ത്തു കൊണ്ട് ഈം രംഗത്തു നില്‍ക്കാന്‍ കഴിയില്ല.
അപ്പോള്‍ ദിലീപേട്ടനാണ് എന്റെ അവസരം നഷ്പ്പെടുത്തിയത് അല്ലെ.
ഇത്രയൊക്കെ പറഞ്ഞിട്ടും മനസ്സിലായില്ലേ? ദിലീപിന്റെ പേര് ഞാന്‍ തന്നെ പറയണോ? എങ്കില്‍ കേട്ടോളൂ എന്റെ നാവില്‍ നിന്നും ആ പേരു പുറത്തു വരില്ല.
അങ്ങനെ അഡ്വാന്‍സ് വാങ്ങിയ എല്ലാ സിനിമകളും നടിയ്ക്ക് നഷ്ടമായി. ദിലീപിന്റെ ലീലാവിലാസങ്ങള്‍ എന്നല്ലാതെ മറ്റെന്തു പറയാന്‍.
മലയാള സിനിമ തീര്‍പ്പിച്ചു നിന്നാല്‍ സിനിമാ ജീവിതം തന്നെ ഇല്ലാതാകും എന്നു നടി മനസിലാക്കി. എനിക്കു വാര്‍ത്തകള്‍ നല്‍കാറുള്ള സുഹൃത്തിനെ അറിയിച്ചു വന്നു.
യുവനടിയുടെ കൈവശം ഇനി രണ്ടു സിനിമകള്‍ മാത്രമാണുള്ളത് ഒന്ന് ഹരിഹരന്‍ ഐടി ടീമിന്റെ ഒരു സിനിമയും ലാലിന്റെ മകന്‍ ജൂണിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമയും. മറ്റെല്ലാ സിനിമകളില്‍ നിന്നും ഈ നടിയെ ഔട്ടാക്കുന്നതില്‍ ദിലീപുമായി അടുപ്പമുള്ളവര്‍ വിജയം കണ്ടു.
ഒരു പരാതി അമ്മക്ക് നല്‍കുവാന്‍ നടിയോടു പറഞ്ഞെങ്കിലും ആരും അതിനു തയ്യാറായില്ല. താന്‍ ആരോടും ശത്രുത പിടിച്ചു പറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ തനിക്കെതിരെ നീങ്ങികൊണ്ടിരിക്കുകയാമെന്നു മനസ്സിലാക്കിയ നടി മുന്‍ കുരതുല്‍ എന്ന നിലയില്‍ അമ്മക്കു അപേക്ഷ നല്‍കി. ദിലീപിനെ കുറ്റപ്പെടുത്തിയായിരുന്നു കത്ത്. നീതി ലഭിക്കും എന്ന വിശ്വാസത്തോടെ ഓരോ ദിവസവും തള്ളി നീക്കിയ ഭാവനക്ക് ഭീഷണിയുടെ സ്വരത്തില്‍ ഫോണ്‍ വന്നു.
നീ തൊട്ടുകളിക്കുന്നത് ദിലീപേട്ടനെയാണ്. അമ്മ മുമ്പാകെ നീ കൊടുത്ത പരാതിക്കു ഒരു പുല്ലു വില ഉണ്ടാകില്ല. സൂക്ഷിച്ചാല്‍ നിനക്ക് നല്ലത്. അല്ലെങ്കില്‍ ജീവിതം പോക്കാണു മോളേ.
അതൊരു ഫേക്ക് നമ്പര്‍ ആയിരുന്നു. അതു കൊണ്ട് ദിലീപിനെ നേരിട്ടു വിളിച്ചു നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളെ കുറിച്ചു പറഞ്ഞു എല്ലാം കേട്ട സേഷം ദിലീപ് സഹതാപം തന്റെ പേരില്‍ ഇത്തരം നീച പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വിവരം അറിഞ്ഞിട്ടില്ല. അന്വേഷിച്ചു വണ്ടതു പോലെ ചെയയാമെനന്ന് പറഞ്ഞ് നടിയെ ആശ്വസിപ്പിച്ചു.
ദിലീപേട്ടന്റെ സിനിമയില്‍ പോലും അവസരങ്ങള്‍ തരുന്നില്ലല്ലോ?
ഞാന്‍ തന്നെ മറക്കില്ല ഒരിക്കലും മറക്കില്ല, തന്നെ സഹായിക്കു മാത്രമല്ലെ ഞാന്‍ ചെയ്തിട്ടുള്ളൂ. എന്നിട്ടും എനിക്കു പാര വച്ചു. പക്ഷെ അതൊന്നും ഞാന്‍ ഓര്‍ക്കുന്നില്ല. നിന്നില്‍ നിന്നും ഞാനങ്ങനെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അതൊക്കെ ഒരു തമാശയായി മാത്രമേ ഞാന്‍ കാണുന്നുള്ളൂ. നിനക്ക്് പറ്റിയ വേഷം വന്നാല്‍ തീര്‍ച്ചയായും ഞാന്‍ വിളിക്കും. വര്‍ത്തമാനത്തിലും ചിരിയിലും നിറയെ പരിഹാസമായിരുന്നു.
പത്രക്കാര്‍ എഴുതി വീര്‍പ്പിച്ചത് പോലെ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ സിനിമകളില്‍ ചാന്‍സ് ചോദിക്കാമായിരുന്നില്ലേ.
പരിഹാസമായിരുന്നെങ്കിലും അതില്‍ ചെറിയൊരു സത്യം ഉണ്ടായിരുന്നു. എന്തു കൊണ്ടാണ് മഞ്ജു വാര്യര്‍ താനഭനയിച്ച സിനിമകളില്‍ ഒന്നില്‍ പോലും ദിവസത്തെ വര്‍ക്കെങ്കിലും തനിക്കു വാങ്ങി തരാത്തത്? ആ ചോദ്യത്തിന് ഒരിക്കലും ഉത്തരം കിട്ടിയില്ല.
സിനിമാഭിനയമല്ലാതെ മറ്റൊരു തതൊഴിലും തനിക്കറിയില്ലെന്നു മനസ്സിലാക്കിയ നടി ജീവിതത്തിലെ ഭയാനക രംഗങ്ങള്‍ മുന്‍കൂട്ടി കണ്ടു. അമ്മക്ക് നല്‍കിയ പരാതിക്കു മറുപടി പോലും ലഭിച്ചില്ല. അതുകൊണ്ട് കാര്യങ്ങള്‍ ശുഭകരമാക്കുകയില്ല എന്നു മനസ്സിലാക്കി മലയാളം സിനിമ ഇല്ലെങ്കിലും മറ്റു ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കണം. നല്ല നല്ല ബന്ധങ്ങള്‍ അവിടെ ഉണ്ടാക്കിയിട്ടുമുണ്ട്. തല്‍ക്കാലം ആ കുഴിയിലേക്ക് ഭാവന സഞ്ചരിച്ചു.
ദിലീപും ഭാവനയും തമ്മില്‍ ചിസ ബിസിനസ് നടന്നിട്ടുണ്ടെന്ന് ഇതിനിടയില്‍ അറിയാന്‍ കഴിഞ്ഞു. നടി മാത്രമല്ല മറ്റു പലരമായും ദിലീപുനു കച്ചവട ബന്ധങ്ങള്‍ ഉണ്ടെന്നും മനസ്സിലായി. എല്ലാ രംഗവും കയ്യടക്കി വന്നിരുന്ന ദലീപ് എതിരാളി ഇല്ലാത്ത ജേതാവായി വളരുന്ന കാഴ്ചയാണ് കണ്ടത്.
ഇക്കാര്യങ്ങളെല്ലാം അപ്പപ്പോള്‍ എന്റെ കോളത്തില്‍ ഞാന്‍ എഴുതിയിരുന്നു. ഞാന്‍ ദിലീപിനെ മനപൂര്‍വ്വം ആക്രമിക്കകയാണെന്നു പരാതി ഞാനുമായി അടുപ്പമുള്ള സുഹൃത്തുക്കളോടും മാനേജ്മെന്റ് പോലും സൂചിപ്പിച്ചിരുന്നു. എന്നാല്‍, മേനേജ്മെന്റ് പൂര്‍ണ്ണ പിന്തുണ നല്‍കിയതു കൊണ്ട് സത്യസന്ധമായ കാര്യങ്ങള്‍ എഴുതി കൊണ്ടിരുന്നു.
ദിലീപ് മഞ്ജുവാര്യര്‍ വിവാഹമോചന കേസ് നടന്നു കൊണ്ടിരിക്കുന്ന സമയമായിരുന്നു. ഇരു പക്ഷത്തും വേണ്ടപ്പെട്ടവര്‍ ഉണ്ടായിരുന്നു. എന്നാല്‍ പരസ്പരം ചെളിവാരിയെറിയാന്‍ മഞ്ജു വാര്യരും ദിലീപും ശ്രമിച്ചില്ല. പിരിയുകയാണെങ്കില്‍ സന്തോഷപൂര്‍വ്വം. അത് തങ്ങളുടെ മകള്‍ക്ക് ദോഷമാകാത്ത രീതിയില്‍ വേണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ദിലീപ് മഞ്ജു വാര്യര്‍ വേര്‍പിരിയലിന്റെ വേദനിപ്പിക്കുന്ന കഥകള്‍പുറം ലോകം അറിയാതിരുന്നത്.
എന്തിനാണ് ദിലീപ് പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കുന്നത്.
എന്റെ ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല ദിലീപില്‍ നിന്നും കിട്ടിയില്ല.
ഞാനാരുടെയും ജീവിതം തകര്‍ത്തിട്ടില്ല. എന്നെ തകര്‍ക്കാനാണ് മിക്കവരും ശ്രമിച്ചത്. പ്രത്യേകിച്ച് പല്ലിശ്ശേരി ചേട്ടന് ഞാന്‍ നിങ്ങള്‍ക്ക് എന്തു ദ്രോഹമാണ് തചെയ്തതെന്നു പറഞ്ഞാലും.
ദിലീപേ.. എന്റെ ജോലി പത്രവര്‍ത്തമാനമാണ്. അതില്‍ വെള്ളം ചേര്‍ക്കാന്‍ എനിക്കു കഴിയില്ല. പലരും പത്രപ്രവര്‍ത്തന ജീവിതത്തില്‍ അതിസമ്പന്നന്മാരായിട്ടുണ്ട്. അതവരുടെ ശമ്പളം കൊണ്ടല്ല ഭൂരിഭാഗം പത്രപ്രവര്‍ത്തകരും സമ്പന്മാരാല്ല അവരെ ചിലരൊക്കെ വിലിക്കു വാങ്ങിയിട്ടുണ്ട്. ഞാന്‍ ജോലി ചെയ്യുന്ന കാലം വരെ വാര്‍ത്തയകള്‍ പ്രസിദ്ധീകരിക്കും. മാനേജ്മെന്റിന്റെ അറിവോടെ തന്നെ.
അപ്പോള്‍ കസേരകളുണ്ടെങ്കില്‍ മാത്രമേ ഞങ്ങളെ കുറിച്ചെഴുതൂ അല്ലെ. ആ കസേരയില്‍ നിന്നും ഇറക്കി വിട്ടാലോ.
ജീവിതാവസാനം വരെ ഒരു പത്രത്തില്‍ മാത്രം ജോലി ചെയ്യുമെന്നും അവിടെ നിന്നും ഞാന്‍ ഇല്ലാതുകുമെന്നും വിചരിച്ചിരന്നത് മണ്ടത്തരമാണ്. ഞാന്‍ സ്വന്തമായി പ്രസിദ്ധീകരണം തുടങ്ങും. അപ്പോള്‍ ദിലീപെന്തു ചെയ്യും. ചിലപ്പോള്‍ എന്നെ കൊലപ്പെടുത്തിയിരിക്കും. അതാണ് നല്ലത്. അപ്പോള്‍ എന്നെകൊണ്ട് ഒരു ശല്യവു ഉണ്ടാകില്ല. ഒരുത്തന്റെ കയ്യില്‍ നിന്നും ഒരു രൂപ പോലും ഞാന്‍ വാങ്ങിയിട്ടില്ലല്ലോ എന്ന്.
ചേട്ടന്റെ ഒരു തമാശ, എന്നു പറഞ്ഞ് ദിലീപ് തോളത്തു കയ്യിട്ടു ചേര്‍ത്തു പിടിച്ചു.
ഇനിയെങ്കിലും ജീവിക്കാന്‍ പഠിക്ക്. അധികാരം ഇല്ലാതാകുമ്പോള്‍ ഇരുവരും ചേട്ടനു മുന്നില്‍ തിരിച്ചു നില്‍ക്കും. മരുന്നു വാങ്ങാന്‍ പോലും കഷ്ടപ്പെടും. ചിലപ്പോള്‍ ഏതെങ്കിലും തെരുവില്‍ അനാഥ പ്രേതമായി പുഴുവരിച്ചു കിടക്കുന്ന രംഗം ഒന്നു സങ്കല്‍പ്പിച്ചു നോക്ക്.
അതൊക്കെ എന്റെ കയ്യിലുള്ള കാര്യമല്ല. എന്തായാലും ദിലിപേട്ടാ താങ്കളെങ്കിലും നല്ല രീതിയില്‍ പട്ടുമെത്തയില്‍ കിടന്ന് ചന്ദന ഗന്ധം ശ്വസിച്ച് മരിക്കട്ടെ.
ആ രീതിയില്‍ തമാശകളും തമാശകള്‍ കിടയില്‍ കുത്തു വാക്കുകളും നിറഞ്ഞ കണ്ടുമുട്ടലുകള്‍.
ദിലീപിനെതിരായി എഴുതിയപ്പോള്‍ ലൊക്കേഷനില്‍ ചെന്നിട്ടും വാക്കു കൊണ്ടു പോലും നോവിച്ചിരുന്നില്ല. അവിടെ നടന്‍ എന്ന നിലയില്‍ ഫോട്ടോ എടുക്കാനും അഭിമുഖത്തിനും സമയം അനുവദിച്ചിരുന്നു. അതിനിടയില്‍ തമാശ പറഞ്ഞതില്‍ കുത്തുവാക്കുകളും പറയുമായിരുന്നു. അപ്പോഴും മറ്റുള്ളവര്‍ കാണ്‍കെ എന്നെ മോശമായക്കിയിരന്നില്ല.
ലൊക്കേഷനില്‍ നിന്നും തിരികെ പോരാന്‍ സമയം സൂചന നല്‍കി. ആ നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടരുത് ...ആ പാവം എങ്ങിനെയെങ്കിലും ജീവിച്ചു പോട്ടെ.
അല്ലാതെ പത്ര വാര്‍ത്തയല്ലാതെ നടീമടന്മാരുടെ പിആപ്ഒ വര്‍ക്കും ചേട്ടനുണ്ടോ. അവള്‍ ചേട്ടന്റെ പെങ്ങളോ മകളോ ആണോ.
എങ്ങിനെ വിചാരിച്ചാലും വിരോധമില്ല. ഞാന്‍ പറഞ്ഞത് മാനുഷിക പരിഗണന വച്ചാണ്. ഏറ്റുമുട്ടുകയാണെങ്കില്‍ മുഷ്ടിയോടെ മോഹന്‍ലാലിനോടൊ പൃഥിരാജിനോടെ ആകണം അല്ലാത പാവപ്പെട്ട ഒരു നടിയോടാകല്ലേ.
ഒരു മറുപടിയും ഞാനിപ്പോള്‍ പറയുന്നില്ല. ഒന്നു ഞാന്‍ പറയാം. എന്റെ കുടുംബം എനിക്കു വിലപ്പെതാണ്. സിനിമയില്‍ എന്തൊക്കെ കളികള്‍ നടക്കുന്നുണ്ടെന്ന ചേട്ടനേക്കാള്‍ കൂടുതലായി എനക്കറാം. അത്രക്കും വൃത്തികെട്ടവനല്ല ഞാന്‍. ഞാന്‍ വളര്‍ത്തികൊണ്ടു വന്നവളാണ് അവള്‍. എന്റെ കുടംബ ജീവിതം തകത്തവളോട് ഒരിക്കലും എനിക്കു ക്ഷമിക്കാന്‍ കഴിയില്ല. എന്നില്‍ നിന്നും ഒരു സഹായവും അവള്‍ക്കുണ്ടാകില്ല. യാതൊരു തരത്തിലുള്ള ദ്രോഹവും.
എങ്കില്‍ ആ പെണ്‍കുട്ടിയുടെ ശാപം ജീവിത കാലം മുഴുവന്‍ തന്നെ പിന്തുടരും.
എന്റെ കുടുംബം തകര്‍ത്ത അവളെ പിന്നെ ആരു നശിപ്പിക്കും. അനുഭവിക്കാനുളളത് എന്തായാലും ഞാന്‍ സ്വീകരിച്ചോളാം.
നല്ലതു മാത്രം ചിന്തിക്കാനും പ്രവര്‍ത്തക്കാനും ദിലീപിനു കഴിയട്ടെ.
അപ്പോള്‍ ദിലീപ് പൊട്ടിച്ചിരിച്ചു.
ഞാനും അങ്ങനെ തന്നെ പറയുന്നു. നല്ലത് മാത്രം കാണാനും എഴുതാനും ചേട്ടനു കഴിയട്ടെ.
ഒരുചോദ്യം കൂടി ദിലീപ് സത്യം പറയണം.
എന്നു പറഞ്ഞാല്‍ ഞാന്‍ മുമ്പു പറഞ്ഞതൊക്കെ അസത്യമായിരുന്നു എന്നല്ലേ?
അതല്ല ഇത് എനിക്കു മാത്രം കിട്ടിയ വാര്‍ത്തയാണ്. എന്നാണ് ദിലീപും കാവ്യയും വിവാഹം കഴിക്കുന്നത്.
എന്റെ ജീവിതത്തില്‍ ഇനി ഒരു വിവാഹം ഉണ്ടാകില്ല. ഇനി മകള്‍ക്ക് വേണ്ടിയാണ് എന്റെ ജീവിതം.
അവസാനം മഞ്ജു വാര്യര്‍ തിരിച്ചു വന്നാല്‍
മലയില്‍ നിന്നും ഒലിച്ചിറങ്ങിയ വെള്ളം കടലില്‍ പ്രവേശിക്കുകയാണ് പതിവ്. അത് തിരികെ മലമുകളിലേക്കു പോകാറില്ല. പോകാന്‍ കഴിയില്ല.
വ്യക്തമായി പറ.
മഞ്ജു തിരികെ വരില്ല. എന്നാണ് വ്യക്തമായ ഉത്തരം.
ഇതാണ് ദിലീപിന്റെ ഉത്തരമെങ്കില്‍ എനിക്കു കിട്ടിയ വാര്‍ത്ത പ്രസിദ്ധീകരിക്കും. ദിലീപും കാവ്യയും വിവാഹിതരാകുന്നു എന്താ?
അങ്ങനെ ഒരു വാര്‍ത്ത തല്‍ക്കാലം കൊടുക്കരുത്. ഞാനും മഞ്ജുവും തമ്മിലുള്ള വിവാഹ മോചന കേസ് കോടിതിയിലാണ്. ആവശ്യമില്ലാത്തു എഴുതി വിഷമിപ്പിക്കരുത്. ഈ വാര്‍ത്ത എനിക്കു മാത്രം ലഭിച്ചതാണ്. ആദ്യം പ്രസിദ്ധീകരിക്കുന്നത് ഞാനാണ്.
ചേട്ടന്‍ ഒരിക്കലും നന്നാകില്ല ദൈവം തമ്പുരാന്‍ വിചാരിച്ചാല്‍ പോലും.
ദേഷ്യവും സങ്കടവും ദിലീപിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു.