പി.കെ രാംദാസ് എന്ന വന്‍മരം വീണു തുടര്‍ച്ചയായി അദ്ദേഹത്തിന്റെ മകന്‍ ജതിന്‍ രാംദാസ് മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാല്‍, പി.കെ രാംദാസിന്റെ ജന്മദിനം ആഘോഷിക്കുകയാണ് ഒരു കൂട്ടം ആരാധകര്‍. പൃഥ്വിരാജ് സുകുമാരന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫറിലെ കഥാപാത്രത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ് ഒരു കൂട്ടം ആരാധകര്‍.
ചിത്രം മലയാള സിനിമാ ചരിത്രത്തിലെ 200 കോടി ക്ലബ്ബില്‍ എത്തിയ ആദ്യ ചിത്രം എന്ന പ്രത്യേകത വരെ എത്തിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ ലൂസിഫര്‍ തരംഗം അവസാനിക്കുന്നില്ല. അതിന്റെ ഏറ്റവും ഉദാഹരണമാണ് ഇന്ന് പി.കെ രാംദാസ് എന്ന വന്മരത്തിന്റെ ജന്മദിനം എന്ന ട്രോള്‍. എന്നാല്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ വരെ കണ്ടുപിടിച്ചുവരുന്നവരെ തൊഴുന്നവരുമുണ്ട്. ഇത്രയധികം ചെറിയ കാര്യങ്ങള്‍ വരെ ഓര്‍ത്തിരിക്കുന്നതാണ് സിനിമയുടെ യഥാര്‍ത്ഥവിജയമെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.