ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനുശേഷം പ്രേക്ഷകനെ അമ്പരപ്പിച്ച് ദുല്‍ഖറിന്റെ തിരിച്ചുവരവ്; ചാര്‍ളി ഇഫക്ട് നിലനിര്‍ത്തുന്ന കഥാപാത്രമായി വീണ്ടും കുഞ്ഞിക്ക എത്തിയപ്പോള്‍ കൈയടിയോടെ പ്രേക്ഷകര്‍; കോമഡിയും പ്രണയവും ഇഴകലര്‍ന്ന പ്രമേയമൊരുക്കി വിഷ്ണുവും ബിബിനും; പ്രണയത്തിലെ പാളിച്ചകള്‍ മാറ്റിവച്ചാല്‍ ഇതൊരു യമണ്ടന്‍ കോമഡി കഥ തന്നെ

എം.എസ് ശംഭു
topbanner
ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനുശേഷം പ്രേക്ഷകനെ അമ്പരപ്പിച്ച് ദുല്‍ഖറിന്റെ തിരിച്ചുവരവ്; ചാര്‍ളി ഇഫക്ട് നിലനിര്‍ത്തുന്ന കഥാപാത്രമായി വീണ്ടും കുഞ്ഞിക്ക എത്തിയപ്പോള്‍ കൈയടിയോടെ പ്രേക്ഷകര്‍; കോമഡിയും പ്രണയവും ഇഴകലര്‍ന്ന പ്രമേയമൊരുക്കി വിഷ്ണുവും ബിബിനും; പ്രണയത്തിലെ പാളിച്ചകള്‍ മാറ്റിവച്ചാല്‍ ഇതൊരു യമണ്ടന്‍ കോമഡി കഥ തന്നെ

മര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്നീ സിനിമകളിലൂടെ കഥാകൃത്തുക്കളായും പിന്നീട് അഭിനേതാക്കളുമായുമെല്ലാം മലയാളികളെ അമ്പരപ്പിച്ച വിഷ്ണു ഉണ്ണികൃഷ്യണന്‍, ബിപിന്‍ ജോര്‍ജ് എന്നിവരുടെ കഥയിലും തിരക്കഥയിലും മറ്റൊരു വിജയചിത്രം. ഒരു യമണ്ടന്‍ പ്രേമകഥ എന്നാല്‍ പ്രണയം മാത്രമല്ല. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായി ഒട്ടേറെ ഘടകങ്ങളുണ്ട് സിനിമയില്‍. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മലയാളത്തിലേക്ക് ദുല്‍ഖര്‍ തിരിച്ചെത്തുന്നു എന്ന വലിയ പ്രതീക്ഷ കൂടി ചേരുമ്പോള്‍ ചിത്രം നല്‍കുന്നത് ഇരട്ടി മധുരമാണ്.ഒപ്പം നവാഗതനായ ബി.എഫ് നൈഫലിന്റെ സംവിധാന മികവിനെ പ്രശംസിക്കാതെ തരമില്ല.

ഇടതടവില്ലാതെ ചിരിക്കാന്‍ ഈ സിനിമ ധാരാളമാണ് എന്നതാണ് ആദ്യം തന്നെ പറയാനുള്ളത്. ദുല്‍ഖര്‍ ഫാന്‍സിന് മാത്രമല്ല ഏതൊരു സാധാരണ പ്രേക്ഷകനും ചിത്രം ഇഷ്ടപ്പെട്ടിരിക്കും. വലിയ മാസൊന്നുമല്ലെങ്കിലും സാധാരണ പ്രേക്ഷകന് ചിത്രം ക്ലാസാണ്, കോമഡിക്ക് പ്രാധ്യാനം നല്‍കിയ തിരക്കഥ എന്നുമാത്രമേ ചിത്രത്തെ പറയാനുള്ളു.

ചിത്രത്തിന്റെ പേരുപോലെ തന്നെ അല്‍പം യമണ്ടന്‍ പ്രണയ സ്‌റ്റോറിയൊക്കെയുണ്ട്. അത് തീര്‍ത്തും സസ്‌പെന്‍സായി തന്നെ നിലനില്‍ക്കട്ടെ. ദുല്‍ഖറിന്റെ  മരണമാസ് പടം, അതിമാനുഷിക കഥാപാത്രം എന്നിവയൊന്നും പ്രതീക്ഷിച്ച് പടം കാണാന്‍ പോകണ്ട. അത്തരത്തില്‍ സിനിമ പ്രതീക്ഷിച്ച് പോകുന്ന പ്രേക്ഷകന് നിരാശനാകാനെ തരമുള്ളു, വിഷ്ണുവിന്റേയും ബിബിന്റേയും  മുന്‍ തിരക്കഥകളുടെ രസകരമായ ആവര്‍ത്തനങ്ങള്‍ ഈ സിനിമയിലും കാണാം,അതിഭാവുകത്വമില്ലാതെ സാധാരണക്കാരനായി കടന്നു പോകുന്ന നായകന്‍, നായകന്റെ സൗഹൃദ വലയങ്ങള്‍ എന്നിവയെല്ലാം ഇതില്‍ തനിയാവര്‍ത്തനം ഉണ്ട്. 

ചാര്‍ലി ഇഫക്ട് നിലനിര്‍ത്തി ദുല്‍ഖര്‍

ഇനി കഥയും കഥാപാത്രങ്ങളുമെടുത്താല്‍ ലല്ലൂ എന്നാണ് ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്, കൊമ്പനക്കാട്ട് എന്ന കുടുംബത്തിലെ മൂത്തമകനായ ലല്ലു എന്ന കഥാപാത്രം അല്‍പം ചാര്‍ലി ഇഫ്ക്ട് നിലനിര്‍ത്തുന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്. തന്നെ. മറ്റുള്ളവര്‍ക്ക് പരോപകരി, സൗഹൃദങ്ങളില്‍ ആനന്ദം കണ്ടെത്തുവന്‍ തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ ഈ ചിത്രത്തിനുണ്ട്. ജീവിതത്തില്‍ വിലിയ ലക്ഷ്യബോധമൊന്നും ലല്ലുവിന് ഇല്ല. ഒരു ഹയര്‍ ക്ലാസ് ഫാമിലി ആഗ്രഹിക്കുന്ന എന്താണോ അതില്‍ നിന്നെല്ലാം വ്യത്യസ്തനായി നടക്കാനാണ് ലല്ലുവിന് താല്‍പര്യം.

 ആദ്യഭാഗങ്ങളില്‍ നായകന്റേയും കൂട്ടാളികളുടേയും രസകരമായ നര്‍മമുഹൂര്‍ത്തങ്ങളുമായി ഒരു കോമഡി ലൈനില്‍ കഥ കടന്നു പോകുകയാണ്.  സിനിമയില്‍ ദുല്‍ഖറിനൊപ്പം തന്നെ ആത്മ സുഹൃത്തുക്കളായി വിഷ്ണു ഉണ്ണികൃഷ്ണന്റെ അന്ധനായെത്തുന്ന ഡെന്നി  എന്ന കഥാപാത്രം, സൗബിന്റെ വിക്കി എന്ന കഥാപത്രം മുഴുനീള ചിരി സമ്മാനിക്കുന്ന സലീം കുമാറിന്റെ കഥാപാത്രം എന്നി കടന്നെത്തുന്നു. കഥയിലെ പല നര്‍മമുഹൂര്‍ത്ത രംഗങ്ങളിലും പ്രേക്ഷകന്‍ വയറുവിലങ്ങി ചിരിപ്പിച്ചിരിക്കും. 

ന്യൂജെന്റെ മനസറിഞ്ഞ് വിഷ്ണുവും ബിബിനും വീണ്ടും

വിഷ്ണുവിന്റെ അന്ധന്‍ കഥാപാത്രം മനസില്‍ തട്ടും വിധമാണ് പല വേളകളിലും കടന്നുപോകുന്നത്. എന്നാല്‍ ചിരി സമ്മാനിക്കാന്‍ പ്രതീപ് കോട്ടയവും വിഷ്ണുവും ഒരുമിച്ചുള്ള പാട്ട് സീനിലെ നര്‍മങ്ങളൊക്കെ ഗംഭീരമായി വര്‍ക്ക് ഔട്ട് ചെയ്തിട്ടുണ്ട്.  അമര്‍ അക്ബര്‍ ആന്റണി എന്ന ആദ്യ സിനിമയുടേത് പോലെതന്നെ അല്ലെങ്കില്‍ അതിനോട് സാദൃശ്യപ്പെടുത്താവുന്ന കോമഡികളും സംഭാഷണങ്ങളുമൊക്കെ ഇതിലും നല്‍കുന്നുണ്ട്, ആദ്യ പകുതി ആതേ ഇഫക്ട് നിലനിര്‍ത്തിയേങ്കില്‍  രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ ദുല്‍ഖര്‍ ചാര്‍ളി സെറ്റപ്പിലേക്ക് മാറുന്നതായി എവിടെയാക്കെയോ തോന്നി..

 തോന്നലാണെങ്കില്‍ വിട്ടുകളയുക. വലിയവീട്ടില്‍ ജനിച്ച നായകന്‍, ആഡംബരങ്ങളെ ഇഷ്ടപ്പെടാതെ ഉന്മാദവാനായി കറങ്ങി നടക്കാന്‍ നായകന് സദാതാല്‍പര്യം, തന്നിലേക്ക്  നടന്നെത്തുന്ന പ്രണയങ്ങള്‍,  ഒഴിവാക്കലുകള്‍, പ്രതീക്ഷ നല്‍കി പ്രണയത്തേ തേടിയുള്ള നായകന്റെ അന്വേഷണങ്ങള്‍ ഇവയൊക്കെയാണ് ഈ ചിത്രം. സംയുക്തയുടെ കഥാപാത്രം പറഞ്ഞു നിര്‍ത്തുന്നതും അടുത്ത നായികയുടെ രംഗപ്രവേശനവും ഒരു ട്വിസ്റ്റ് നല്‍കിയാണ് പ്രേക്ഷകന് ട്രീറ്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും ശ്രദ്ധേയം ദുല്‍ഖറിന്റെ കഥാപാത്രം തന്നെയാണ്. ഏത് കഥാപാത്രത്തേയും തന്റേതായ രീതിയില്‍ പ്രതിഫലിപ്പിച്ച് വിജയിപ്പിക്കാന്‍ കഴിയുന്ന ദുല്‍ഖറിന്റെ പ്രതിഭ ഇവിടേയും മുറ തെറ്റാതെ ആവര്‍ത്തിക്കുന്നു. വിഷ്ണുവും ബിബിനും കഥകൊണ്ട് മാത്രമല്ല അഭിനയം കൊണ്ടും അമ്പരപ്പിക്കും. വൈകല്യമുള്ള പ്രതിനായകനായി എത്തുന്ന ബിബിന്‍ ജോര്‍ജിന്റെ കഥാപാത്രത്തെ പ്രശംസിക്കാതിരിക്കാന്‍ തരമില്ല. 

ജെസ്‌ന എന്ന സംയുക്താ മേനോന്റെ കഥാപാത്രത്തില്‍ നായകന്റെ പുറകെ അലഞ്ഞ് തിരിഞ്ഞ് നടക്കുതല്ലാതെ കാര്യമായ റോളുള്ളതായി തോന്നിയില്ല.നിഖില വിമലിന്റെ കഥാപാത്രം എവിടെയെക്കായോ മനസില്‍ തട്ടും. ആദ്യ സിനിമ ബാലപീഡനമൊക്കെ പറയുമ്പോള്‍ മൂന്നാം സിനിമയില്‍ എവിടെയൊക്കെയോ സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന അതിക്രമണങ്ങള്‍ കാട്ടിത്തരുന്നു. 

ഇടയ്ക്ക് പല രംഗങ്ങളിലും പ്രതിനായകന്റെ സ്ത്രീവിരോധത്തെ ബിപിന്‍ നന്നായി അഭിനയിച്ച് ഫലിക്കുന്നതായി കാണാം. ചട്ടുകാലില്‍ തകര്‍ത്തഭിനയിക്കുന്ന പ്രതിനായകന്‍. കേരളത്തിലെ വില്ലന്‍ സങ്കല്‍പത്തില്‍ ദ്രുവത്തിലെ ഹൈദര്‍ മരയ്ക്കാര്‍ കഴിഞ്ഞാല്‍ വൈകല്യമുള്ള വില്ലനെ വിജയിപ്പിച്ചതില്‍ ബിബിന് അഭിമാനിക്കാന്‍ തരമുണ്ട്. നായകറോളിലും പ്രതിനായകറോളിലും വിജയിച്ച നേട്ടം ബിബിന് സ്വന്തമാണ്. 

ആദ്യ പകുതി കഥ ഒരു കോമഡി ലൈനില്‍ കടന്നുപോകുമ്പോള്‍ രണ്ടാം പകുതി അല്‍പം ഇമോഷണല്‍ ഇഫക്ട് നല്‍കുന്നു. കടുകട്ടി ഡയലോഗുകള്‍ തട്ടിവിട്ട് കയ്യടി വാങ്ങുന്ന നായകനോ പ്രതിനായകനോ ഒന്നും കഥയില്‍ പ്രതീക്ഷിക്കണ്ട.

സാധാരണക്കാരനായ നായകന്‍, കഥാ വഴി ഇത്രതന്നെ സിനിമ.കഥയിലും തിരക്കഥയിലും പുതുമ ഒന്നും കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കിലും എന്തൊക്കെയോ ചിത്രം പറയുന്നുണ്ട്, അത് എന്താണെന്ന് കാണുന്ന നിങ്ങള്‍ പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം.

 കഥാപാത്രപങ്ങളില്‍ രഞ്ജി പണിക്കരുടെ അച്ഛന്‍ കഥാപാത്രം, ദിലീഷ് പോത്തന്റെ പൊലീസ് റോള്‍,
ഹരീഷ് കണാരന്റെ ചായപീടികക്കാന്‍ റോള്‍, ധര്‍മജന്‍ ബോല്‍ഗാട്ടി, ബൈജുവിന്റെ എസ് .ഐ രോള്‍ എന്നിക കലക്കി. നാദിര്‍ഷായുടെ സംഗീതം, പി സുകുമാറിന്റെ ഛായാഗ്രഹണം എന്നിവ കയ്യടി അര്‍ഹിക്കുന്നു. 

Read more topics: # oru yamandan premakatha review
oru yamandan premakatha review

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES