സില്‍വര്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രാജന്‍ തോമസ്, ആന്‍സി തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ജയരാജ് വിജയ് കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. ഡി ഒ പി പ്രസാദ് അറുമുഖന്‍, സുബീഷ്, രവി. എഡിറ്റിംഗ് അമീന്‍ എസ്,താഹിര്‍ ഹംസ.ലിറിക്‌സ്& ആന്‍ഡ് മ്യൂസിക് അരിസ്റ്റോ സുരേഷ്, ഷെഫീഖ് റഹ്മാന്‍. തിരക്കഥ സംഭാഷണം കെ സി ജോര്‍ജ്, റ്റിറ്റോ പോള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അന്‍വര്‍.
എത്ര വലിയ യുദ്ധങ്ങള്‍ക്കിടയിലും നശിക്കാതെ പതറാതെ തെളിഞ്ഞു നില്‍ക്കുന്ന ഒന്നാണ് പ്രണയം.സ്‌നേഹം പരക്കുമ്പോള്‍ നന്മ നിറഞ്ഞ മനസ്സുകള്‍ പരസ്പരം കൂടിച്ചേരുന്നു.അതൊരു പ്രവാഹമായി എത്ര വലിയ യുദ്ധങ്ങള്‍ക്കിടയിലും പരന്നൊഴുകുന്നു.ഇതൊരു പ്രണയകഥയല്ല പ്രണയം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സിനിമയാണ്.നന്മനിറഞ്ഞ ലോകം സ്വപ്നം കാണുന്നവരുടെയും , അവരെ എതിര്‍ക്കുന്നവരുടെയും ഇടയില്‍ നടന്ന ഒരു പ്രണയചര്‍ച്ച. അതാണ് ഒരു സദാചാര പ്രേമകഥ എന്ന ചിത്രം പറയുന്നത്.നവംബര്‍ 3 മുതല്‍ സൈനപ്ലേ ഓ ടി ടി യില്‍ സംപ്രേക്ഷണം ആരംഭിക്കും.
അജയ്,സന്തോഷ് കീഴാറ്റൂര്‍, മണികണ്ഠന്‍ പട്ടാമ്പി,അരിസ്റ്റോ സുരേഷ്, സുനില്‍ സുഗത,കുട്ടി അഖില്‍,രാജന്‍ തോമസ്,ഹരിദാസ്(യു എസ് എ ) മനോജ്(യു എസ് എ ) ജിത്തു, ജോഷി,നയന, ജീജ സുരേന്ദ്രന്‍,തസ്‌നിഖാന്‍,അമ്പിളി,മഞ്ജു സുരേഷ്, രജനി,മീന (യു എസ് എ )എന്നിവര്‍ അഭിനയിക്കുന്നു.പി ആര്‍ ഒ എം കെ ഷെജിന്‍