Latest News

സുബീഷ് സുധി നായകന്‍;  ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം ഫസ്റ്റ് ലുക്ക് പുറത്ത്

Malayalilife
 സുബീഷ് സുധി നായകന്‍;  ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം ഫസ്റ്റ് ലുക്ക് പുറത്ത്

'ക്ലാസ്സ്‌മേറ്റ്‌സ് 'എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഏറേ ശ്രദ്ധേയനായ സുബീഷ് സുധി നായകനാവുന്നു.സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം റാവുത്തര്‍,ടി വി രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ' ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.

അജു വര്‍ഗീസ്,ഗൗരി ജി കിഷന്‍,ദര്‍ശന എസ് നായര്‍,ലാല്‍ ജോസ്, വിനീത് വാസുദേവന്‍ജാഫര്‍ ഇടുക്കി,ഗോകുല്‍, എന്നിവരാണ് മറ്റു താരങ്ങള്‍.
ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് ജഗനാഥന്‍,ടി വി കൃഷ്ണന്‍ തുരുത്തി,കെ സി രഘുനാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു.

നിസാം റാവുത്തര്‍ തിരക്കഥ,സംഭാഷണമെഴുതുന്നു.സംഗീതം-അജ്മല്‍ ഹസ്ബുള്ള,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-നാഗരാജ്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ദീപക് പരമേശ്വരന്‍
കല-ഷാജി മുകുന്ദ്,
മേക്കപ്പ്-റോണക്‌സ് സേവ്യര്‍,വസ്ത്രാലങ്കാരം-സമീറ സനീഷ്,
സ്റ്റില്‍സ്-അജി മസ്‌ക്കറ്റ്,പരസ്യക്കല-യെല്ലൊ ടൂത്ത്‌സ്,
എഡിറ്റര്‍-ജിതിന്‍ ഡി കെ,ക്രിയേറ്റീവ് ഡയറക്ടര്‍-രഘുരാമവര്‍മ്മ, ചീഫ്
അസോസിയേറ്റ് ഡയറക്ടര്‍-എം എസ് നിതിന്‍, അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ പി എസ്, അസിസ്റ്റന്റ് ഡയറക്ടര്‍-ശ്യാം,അരുണ്‍,അഖില്‍, സൗണ്ട് ഡിസൈന്‍-രാമഭദ്രന്‍ ബി,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍-വിവേക്,പി ആര്‍ ഒ-എ എസ് ദിനേശ്.

oru bharatha sarkar uthpannam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES