Latest News

ചന്ദ്രോത്ത് ചന്തുണ്ണി ഞെട്ടിച്ചു; മാമാങ്കത്തിലെ അച്യുതനെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച് ഉമ്മന്‍ചാണ്ടി; വീഡിയോ കാണാം

Malayalilife
ചന്ദ്രോത്ത് ചന്തുണ്ണി ഞെട്ടിച്ചു; മാമാങ്കത്തിലെ അച്യുതനെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച് ഉമ്മന്‍ചാണ്ടി; വീഡിയോ കാണാം

നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ച് മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം 'മാമാങ്കം'. ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ ബാലതാരമാണ് മാസ്റ്റര്‍ അച്യുതന്‍. മാമാങ്ക'ത്തില്‍ ചന്ദ്രോത്ത് ചന്തുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അച്യുതന്റെ വീട്ടില്‍ അഭിനന്ദനം അറിയിക്കാന്‍ എത്തിയ മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയുമായ ഉമ്മന്‍ ചാണ്ടിയുടെ വീഡിയോ ആണ് വൈറലാകുന്നത്.

അച്യുതന്റെ വീട്ടിലെത്തിയാണ് ഉമ്മന്‍ചാണ്ടി അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. തിരക്കുകള്‍ കൊണ്ടാണ് അച്യുതനെ കാണാന്‍ എത്താന്‍ വൈകിയത് എന്നും അതിമനോഹരമായ പ്രകടനമാണ് അച്യുതന്‍ ചിത്രത്തില്‍ കാഴ്ചവച്ചതെന്നും എല്ലാ വിജയങ്ങളും ആശംസകളും അച്യുതന് നേരുന്നു എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കളരിമുറകളും ആയി ഉജ്ജ്വല പ്രകടനമാണ് അച്യുതന്‍ ചിത്രത്തില്‍ കാഴ്ചവച്ചത്.എം. പദ്മകുമാര്‍ ഒരുക്കിയ മാമാങ്കം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി ആണ് നിര്‍മ്മിച്ചത്. ഉണ്ണി മുകുന്ദന്‍, പ്രാചി ടെഹ്ലന്‍, അനു സിതാര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, ഇനിയ, കനിഹ, മണിക്കുട്ടന്‍, ജയന്‍ ചേര്‍ത്തല, കവിയൂര്‍ പൊന്നമ്മ, സുരേഷ് കൃഷ്ണ എന്നിങ്ങനെ വലിയ താരനിര അണിനിരന്ന ചിത്രം നാല്‍പ്പതിലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്തത്.

oommen chandi visits master achuthan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES