Latest News

വ്യാജ കാസ്റ്റിങ് കോള്‍;  സന്ദേശങ്ങള്‍ക്ക് പിന്നില്‍ താനോ ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ്സോ ഉത്തരവാദി ആയിരിക്കില്ലെന്ന് സംവിധായകന്‍ 

Malayalilife
 വ്യാജ കാസ്റ്റിങ് കോള്‍;  സന്ദേശങ്ങള്‍ക്ക് പിന്നില്‍ താനോ ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ്സോ ഉത്തരവാദി ആയിരിക്കില്ലെന്ന് സംവിധായകന്‍ 

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദ്ധാനം നടത്തി പല തട്ടിപ്പുകളും പലരും നടത്താറുണ്ട്. പല താരങ്ങളുടെയും  സംവിധായകരുടെയും പേരിലാണ് തട്ടിപ്പുകള്‍. അത് തുറന്ന് കാട്ടി പലരും രംഗത്തെത്താറുമുണ്ട്. ഇപ്പോള്‍ തന്റെ പേരില്‍ നടക്കുന്ന കാസ്റ്റിംഗ് കോള്‍ തട്ടിപ്പ് തുറന്ന് കാട്ടിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. 

വാട്സാപ്പിലാണ് പെണ്‍കുട്ടികള്‍ക്ക് സിനിമയിലേക്ക് അവസരം വാഗ്ദാനം നടക്കുന്നത്. ഈ വ്യാജ പ്രചാരണത്തെക്കുറിച്ചു ഒമര്‍ ലുലു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തന്റെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കി ഏതോ വ്യക്തി യുഎസ് നമ്ബറില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് മെസേജ് അയക്കുന്നുവെന്നു അദ്ദേഹം അറിയിച്ചു. ഈ സന്ദേശങ്ങള്‍ക്ക് പിന്നില്‍ താനോ ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ്സോ ഉത്തരവാദി ആയിരിക്കില്ലെന്നും കൂട്ടിച്ചേര്‍ത്ത സംവിധായകന്‍ വ്യാജ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ടും പങ്കുവച്ചു.

ഒമര്‍ ലുലുവിന്റെ പോസ്റ്റ്:

ഫേക്ക് കാസ്റ്റിംഗ് കോള്‍. എന്റെ ഫോട്ടോ ഡിപി ഇട്ടുകൊണ്ട് ഒരു യുഎസ് നമ്ബറില്‍ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, പെണ്‍കുട്ടികള്‍ക്ക് സിനിമയിലേയ്ക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് മെസേജയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

@arundhathii_nairr, @soumyamenonofficial തുടങ്ങിയവരുടെ നമ്ബറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകള്‍ അയച്ചിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാന്‍ നിയമനടപടിയെടുക്കുകയാണ്. ഇത്തരത്തില്‍ വരുന്ന മെസേജുകള്‍ക്കോ, കാസ്റ്റിംഗ് കോളുകള്‍ക്കോ ഞാനോ ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ്സോ ഉത്തരവാദിയായിരിക്കുന്നതല്ല.

Read more topics: # omar lulu about,# fake casting call
omar lulu about fake casting call

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES