Latest News

ആ ദൃശ്യങ്ങള്‍ കണ്ട് ഞങ്ങളെല്ലാം ചിരിച്ചു; ലാലേട്ടന്‍ ഫാനിന്റെ തമാശയും... എടുത്തു കൊണ്ടു പോയ കഷ്ടപ്പാടും; കൊണ്ടുപോയി എന്നു വിളിച്ചറിയിച്ച സത്യസന്ധതയും...ദേ പോകുന്നു ഒടിയന്‍;  ഒടിയന്‍ പ്രതിമ മോഷ്ടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവച്ച് സംവിധായകന്‍

Malayalilife
ആ ദൃശ്യങ്ങള്‍ കണ്ട് ഞങ്ങളെല്ലാം ചിരിച്ചു; ലാലേട്ടന്‍ ഫാനിന്റെ തമാശയും... എടുത്തു കൊണ്ടു പോയ കഷ്ടപ്പാടും; കൊണ്ടുപോയി എന്നു വിളിച്ചറിയിച്ച സത്യസന്ധതയും...ദേ പോകുന്നു ഒടിയന്‍;  ഒടിയന്‍ പ്രതിമ മോഷ്ടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവച്ച് സംവിധായകന്‍

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയന്‍. സിനിമ വലിയ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഒടിയന്റെ പ്രതിമ നഷ്ടപ്പെട്ടുവെന്ന വിവരവുമായാണ് ശ്രീകുമാര്‍ എത്തിയത്. അദ്ദേഹത്തിന്റെ പാലക്കാടുള്ള ഓഫിസിനു മുന്നില്‍ വച്ചിരുന്ന രണ്ട് ഒടിയന്‍ ശില്‍പങ്ങളില്‍ ഒന്നാണ് ഒരാള്‍ എടുത്തുകൊണ്ട് പോയത്. ഇപ്പോള്‍ ഇപ്പോള്‍ പ്രതിമ എടുത്തുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സംവിധായകന്‍ തന്നെ പങ്ക് വച്ചിരിക്കുകയാണ്.

'എല്ലാവര്‍ക്കും ഒരാകാംക്ഷ, ആ രസികന്‍ ആരാധകന്‍ ഒടിയനും കൊണ്ടു പോകുന്ന സീന്‍ കാണണമെന്ന്. സിസിടിവി ക്യാമറയില്‍ ആ ദൃശ്യങ്ങള്‍ കണ്ട് ഞങ്ങളെല്ലാം ചിരിച്ചു. ലാലേട്ടന്‍ ഫാനിന്റെ തമാശയും, എടുത്തു കൊണ്ടു പോയ കഷ്ടപ്പാടും, കൊണ്ടുപോയി എന്നു വിളിച്ചറിയിച്ച സത്യസന്ധതയും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു...  ദേ പോകുന്നു ഒടിയന്‍...'- വിഡിയോ പങ്കുവച്ചുകൊണ്ട് ചെയ്തു കൊണ്ട് വിഎ ശ്രീകുമാര്‍ കുറിച്ചു. 

വി എ ശ്രീകുമാറിന്റെ പാലക്കാടുള്ള ഓഫീസിനു മുന്നില്‍ വച്ചിരുന്ന രണ്ട് ഒടിയന്‍ ശില്‍പങ്ങളില്‍ ഒന്നാണ് കാണാതെ പോയത്. ശില്‍പം താന്‍ കട്ടതാണെന്ന് ശ്രീകുമാറിനോട് ഒരാള്‍ ഫോണിലൂടെ പറയുകയും ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസമാണ് ഒടിയന്‍ നഷ്ടപ്പെട്ടവിവരം ശ്രീകുമാര്‍ അറിയിച്ചത്. പുഷ് 360 ഓഫീസിനു മുന്നില്‍ വച്ചിരുന്ന രണ്ട് പ്രതിമകളില്‍ ഒന്നാണ് കാണാതെ പോയത്. അതിനു പിന്നാലെ മോഷ്ടിച്ച വിവരം ഒരാള്‍ ഫോണ്‍ വിളിച്ചു പറയുകയും ചെയ്തു. നാട്ടില്‍ തനിക്കു ഒരു വിലയും ഇല്ലെന്നും വില ഉണ്ടാകാന്‍ വേണ്ടിയാണ് പ്രതിമ കൊണ്ടുപോകുന്നത് എന്നുമാണ് അയാള്‍ പറഞ്ഞത്. അയാളുടെ ഓഡിയോ സന്ദേശവും ശ്രീകുമാര്‍ പോസ്റ്റ് ചെയ്തിരുന്നു.

ഒടിയന്റെ പ്രചാരണാര്‍ത്ഥമാണ് രണ്ട് പ്രതിമകള്‍ സ്ഥാപിച്ചത്. ഈ ഒടിയന്മാരെ കാണാനും സെല്‍ഫി എടുക്കാനുമെല്ലാം പലരും വരുന്നതാണ്. കല്യാണ വീഡിയോകളും ഇവിടെ പതിവായി ചിത്രീകരിക്കാറുണ്ട്. ഒടിയന്‍ സന്ദര്‍ശകര്‍ വര്‍ദ്ധിച്ചപ്പോള്‍ ഞങ്ങള്‍ കുറച്ച് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ശില്‍പം പ്രദര്‍ശിപ്പിച്ചാലോ എന്നൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് പ്രതിമ മോഷണം പോയത്.

മോഷണം പോയ കാര്യം പങ്ക് വച്ച് ശ്രീകുമാര്‍ കുറിച്ചതിങ്ങനെ:


ഒരു ഒടിയന്‍ ആരാധകന്‍ ചെയ്ത പണി നോക്കൂ...ഞങ്ങളുടെ പുഷ് 360 ഓഫീസിനു മുന്നില്‍ ഒടിയന്മാര്‍ രണ്ടുണ്ട്. ഒടിയന്‍ സിനിമയുടെ പ്രചാരണത്തിനുണ്ടാക്കിയ ലാലേട്ടന്റെ ശില്‍പങ്ങളില്‍ രണ്ടെണ്ണം. ഈ ഒടിയന്മാരെ കാണാനും സെല്‍ഫി എടുക്കാനുമെല്ലാം പലരും വരുന്നതാണ്. കല്യാണ വീഡിയോകളും ഇവിടെ പതിവായി ചിത്രീകരിക്കാറുണ്ട്. ഒടിയന്‍ സന്ദര്‍ശകര്‍ വര്‍ദ്ധിച്ചപ്പോള്‍ ഞങ്ങള്‍ കുറച്ച് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ശില്‍പം പ്രദര്‍ശിപ്പിച്ചാലോ എന്നൊക്കെ ആലോചിക്കുകയായിരുന്നു. അതിനിടയിലാണ് ഈ സംഭവം. കഴിഞ്ഞ ഞായര്‍ അവധി കഴിഞ്ഞു വന്നപ്പോഴുണ്ട്. അതില്‍ ഒരു ഒടിയനില്ല. പിന്നാലെ ഫോണില്‍ എത്തിയ മെസേജാണിത്.' എന്നായിരുന്നു കുറിപ്പ്.

'ശ്രീകുമാര്‍ സാര്‍ ഒന്നും വിചാരിക്കേണ്ട, നിങ്ങളുടെ ലാലേട്ടന്റെ പ്രതിമകളില്‍ ഒന്ന് ഞാന്‍ എടുത്ത് വീട്ടില്‍ കൊണ്ടുവച്ചു. ഇവിടെ ഒന്ന് ആളാകാന്‍ വേണ്ടിയാണ്. ആരും അറിഞ്ഞിട്ടില്ല. സോറി സാര്‍. എനിക്ക് ഒരു വിലയില്ലാത്തതു പോലെയാണ് നാട്ടില്‍. പ്രതിമ വീട്ടില്‍ കൊണ്ടുവച്ചാല്‍ ഒരു വിലയുണ്ടാവും. പ്രതിമ ഞാന്‍ വീട്ടിലെ മുറ്റത്ത് വച്ചിട്ടുണ്ട്.' എന്നായിരുന്നു പ്രതിമ കൊണ്ടുപോയ ആള്‍ സംവിധായകന് അയച്ച സന്ദേശത്തില്‍ പറയുന്നത്.

  

odiyan statue stolen sreekumar menon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES