Latest News

ഞാന്‍ കണ്ടതാ സാറേ; വരുണ്‍ ജി. പണിക്കരുടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  പോസ്റ്റര്‍ പുറത്ത്

Malayalilife
 ഞാന്‍ കണ്ടതാ സാറേ; വരുണ്‍ ജി. പണിക്കരുടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  പോസ്റ്റര്‍ പുറത്ത്

രുണ്‍ ജി. പണിക്കരുടെ പുതിയ ചിത്രത്തിന് ഞാന്‍ കണ്ടതാ സാറേ.. എന്നു നാമകരണം ചെയ്തിരിക്കുന്നു.നീതി വ്യവസ്ഥയെ സൂചിപ്പിക്കും വിധത്തില്‍ അതിനനുയോജ്യമായ രേഖാ ചിതവും പേരുമാണ് ഈ പോസ്റ്ററിലൂടെ ദൃശ്യമാകുന്നത്. കണ്ണ കെട്ടിയാണ് കോടതിയില്‍ നീതിദേവതയെ കാണാന്‍ കഴിയുക. ഇതില്‍ ഒരു കണ്ണ പാതി താഴ്ത്തി നോക്കുന്നത് ഒരു ദൃക് സാഷിയെ അനുസ്മരിപ്പിക്കുന്നു - ഞാന്‍ കണ്ടതാ സാറേ... എന്ന ടൈറ്റില്‍ തന്നെ ഒരു ദക് സാഷിയെ ഓര്‍മ്മപ്പെടുത്തുന്നു.

ഹൈലൈന്‍ പിക്‌ച്ചേഴ്‌സ്ഇന്‍ അസ്സോസ്റ്റി യേഷന്‍ വിത്ത്
ലെമണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈനും പ്രശസ്ത സംവിധായകന്‍ ദീപു കരുണാകരനും ചേര്‍ന്നു നിര്‍മ്മിക്കുന്നതാണ് ഈ ചിത്രം.

കോ- പ്രൊഡ്യൂസര്‍ - ബാബു ആര്‍.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - അമീര്‍ അബ്ദുള്‍ അസീസ്റ്റ്
നര്‍മ്മത്തിലൂടെ ഒരു ത്രില്ലര്‍
സിനിമയാണ് ഈ ചിത്രത്തിലൂടെ വരുണ്‍ ജി. പണിക്കര്‍ അവതരിപ്പിക്കുന്നത്.
ഇന്ദ്രജിത്ത് നായകനാകുന്ന ഈ ചിത്രത്തില്‍ മെറീനാ മൈക്കിളാണു നായിക. 
അനൂപ് മേനോന്‍, ബൈജു സന്തോഷ്, സുധീര്‍ കരമന
 അലന്‍സിയര്‍, സാബുമോന്‍, സമ്പത്ത് റാം, ജിബിന്‍ ഗോപിനാഥ്, ധന്വന്തരി, ബാലാജി ഗര്‍മ്മ, സൂര്യാ രാജേഷ്, മല്ലികാ സുകുമാരന്‍, എന്നിവരും പ്രധാന താരങ്ങളാണ്.
രചന - അരുണ്‍ കരിമുട്ടം.
സംഗീതം - രാഹുല്‍ രാജ്.
ഛായാഗ്രഹണം - പ്രശാന്ത് കൃഷ്ണ.
എഡിറ്റിംഗ് -എം.എസ്. അയ്യപ്പന്‍ നായര്‍.
കലാസംവിധാനം. - സാബുറാം. മേക്കപ്പ് - പ്രദീപ് വിതുര
കോസ്റ്റ്യും ഡിസൈന്‍ - അസീസ് പാലക്കാട്. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - സഞ്ജു അമ്പാടി.
ഫിനാന്‍സ് കണ്‍ടോളര്‍ - സന്തോഷ് ബാലരാമപുരം.
പ്രൊഡക്ഷന്‍ -മാനേജര്‍ - കുര്യന്‍ ജോസഫ് . പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - ഹരി കാട്ടാക്കട .
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മുരുകന്‍.എസ്.
തിരുവനന്തപുരത്ത് ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
വാഴൂര്‍ ജോസ്.

njan kandatha sire

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES