പ്രശസ്ത ചലച്ചിത്രതാരമാണ് നിവേദ തോമസ്. 1995 ഒക്ടോബര്‍ 15ന് ജനിച്ചു. 2002മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. മലയാളം- തമിഴ് -തെലുഗ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2002ല്‍ ഉത്തര എന്ന മലയാളചിത്രത്തില്‍ ഉത്തര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2008ല്‍ ജയറാം, ഗോപിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു.അതേ വര്‍ഷം തന്നെ കുരുവി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. 2011ല്‍ വിനീത് ശ്രീനിവാസന്റെ കൂടെ ചാപ്പാകുരിശ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
തനിക്കും കൊവിഡ് 19 പോസിറ്റീവ് ആയി എന്ന് നിവേദ തോമസ്. ട്വിറ്ററിലൂടെയാണ് തന്‍റെ രോഗ വിവരം നടി ആരാധകരെ അറിയിച്ചത്. 'എല്ലാ മെഡിക്കല്‍ പ്രോട്ടോക്കോളും പാലിച്ചുകൊണ്ട് വീട്ടില്‍ ക്വാറന്‍റൈനിലാണ് ഞാന്‍. പെട്ടന്ന് ആരോഗ്യം തിരിച്ചെടുക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. എന്‍റെ ആരോഗ്യത്തില്‍ പൂര്‍ണസുരക്ഷ ഉറപ്പുവരുത്തുന്ന വൈദ്യ സംഘത്തിന് നന്ദി. എല്ലാവരും സുരക്ഷിതരായി ഇരിയ്ക്കുക. മാസ്ക് ധരിക്കുക' നിവേദ ട്വിറ്ററില്‍ എഴുതിയിരിക്കുകയാണ്. നിവേദയ്ക്ക് കൊവിഡ് 19 ബാധിച്ചു എന്ന വാര്‍ത്ത വന്നതോടെ മലയാളികളെക്കാള്‍ ആധി തെലുങ്ക് ആരാധകര്‍ക്കാണ്. കൊവിഡ് പോസിറ്റീവാണെന്ന് പറഞ്ഞ് നിവേദ പോസ്റ്റ് ചെയ്ത ട്വിറ്റര്‍ പോസ്റ്റിന് താഴെ കുമിയുന്ന കമന്‍റുകളില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തം.
വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് നിവേദ തോമസിനെ മലയാളികള്‍ കണ്ടത്. അതിന് ശേഷം തട്ടത്തിന്‍ മറയത്ത്, ചാപ്പാകുരിശ്, റോമന്‍സ്, മണിരത്‌നം തുടങ്ങിയ ചിത്രങ്ങളിലെല്ലാം നായികയായി അഭിനയിച്ചെങ്കിലും ബാലതാരമെന്ന ഇമേജില്‍ നിന്ന് പുറത്ത് കടക്കാന്‍ നിവേദയ്ക്ക് കഴിഞ്ഞില്ല.