Latest News

മഹാബലിപുരത്തെ കരിങ്കല്‍ ശില്‍പങ്ങളും പുണ്യപുരാതനമായ ക്ഷേത്രങ്ങളും കണ്ടാസ്വദിച്ച് നിമിഷ സജയന്‍; സാരിയില്‍ സുന്ദരിയായ നടിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
മഹാബലിപുരത്തെ കരിങ്കല്‍ ശില്‍പങ്ങളും പുണ്യപുരാതനമായ ക്ഷേത്രങ്ങളും കണ്ടാസ്വദിച്ച് നിമിഷ സജയന്‍; സാരിയില്‍ സുന്ദരിയായ നടിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

രിങ്കല്‍ ശില്‍പങ്ങളും പുണ്യപുരാതനമായ ക്ഷേത്ര സമുച്ചയങ്ങളും മനോഹരമായ കടല്‍ത്തീരവും കഥ പറയുന്ന കലാനഗരം മഹാബലിപുരത്തെ കണ്ടാസ്വദിക്കുന്ന ചിത്രങ്ങളുമായി നിമിഷാ സജയന്‍.സാരിയില്‍ നാടന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് തന്റെ യാത്രാ വിശേഷം നടി പങ്ക് വച്ചത്.

പാസ്റ്റിനു താഴെ നിരവധി ആളുകളാണ് കമന്റുമായി എത്തിയിരിക്കുന്നത്. മഹാബലി പുരത്തു നിന്നുമുളള നിരവധി ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.ഒരു തെക്കന്‍ തല്ലു കേസ് ആണ് നിമിഷയുടേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ജി. ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിളള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുളള ചിത്രമാണ് ഒരു തെക്കന്‍ തല്ലു കേസ്.

എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ കേന്ദ്ര കഥാപാത്രമായ അമ്മിണിപ്പിള്ളയെ വളരെ രസകരമായിട്ടാണ് ബിജു മേനോന്‍ അവതരിപ്പിച്ചത്. ഹാസ്യവും ആക്ഷനും ഇടകലര്‍ത്തിയ ഒരു മുഴുനീള എന്റര്‍ടെയ്നറാണ് ഒരു തെക്കന്‍ തല്ലു കേസ് എന്ന ചിത്രം. റോഷന്‍മാത്യു അവതരിപ്പിക്കുന്ന പൊടിയന്‍ എന്ന കഥാപാത്രവും അമ്മിണിപ്പിള്ളയും തമ്മില്‍ ഉണ്ടാകുന്ന ഒരു പ്രശ്നവും അതിനെ തുടര്‍ന്നുള്ള സംഘട്ടനങ്ങളുമാണ് കഥയുടെ പ്രമേയം.

അഞ്ചുതെങ്ങ് എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കഥ നടക്കുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത. തെക്കന്‍ സ്ലാങ്ങിലുള്ള രസകരമായ സംഭാഷണങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നതാണ്. ഒരിടവേളക്ക് ശേഷം പത്മപ്രിയ വീണ്ടും മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. റോഷന്‍ മാത്യുവിന്റെ ജോഡിയായാണ് നിമിഷ സജയന്‍ ചിത്രത്തില്‍ എത്തുന്നത്.

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ മുകേഷ് .ആര്‍ . മേത്തയും സി.വി. സാരഥിയും ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ.കെ. സുനിലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

 

nimisha sajayan shares photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES