തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ലുക്മാന്റെ കഥാപാത്രം അഭിലാഷ് മോഹന്റെ ചേച്ചി അനുമോളായെത്തുന്നത് നില്‍ജ കെ.ബേബിയാണ്. രണ്ട് ലുക്കിലാണ് നില്‍ജ സൗദി വെള്ളക്കയിലെത്തുന്നത്.ഇപ്പോള്‍ നടി തന്റെ രൂപ മാറ്റത്തെക്കുറിച്ച് ഫെയ്‌സ് ബുക്കില്‍ പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ചിത്രത്തിന്റെ തുടക്കത്തില്‍ ഗര്‍ഭിണിയായ സ്ത്രീയും പിന്നീട് ഫ്‌ളാഷ് ബാക്ക് കാണിക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായും താരമെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിനു വേണ്ടി താനെടുത്ത തയ്യാറെടുപ്പുകളെ കുറിച്ചാണ് നില്‍ജ പറയുന്നത്. സൗദി വെള്ളക്കയും അനുമോളും എന്നും പ്രിയപ്പെട്ടതാണെന്ന് നില്‍ജ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു
കുറിപ്പ് ഇങ്ങനെ:
സൗദി വെള്ളക്ക' യുടെ സ്‌ക്രിപ്റ്റ് കയ്യില്‍ തരുന്ന കൂടെ തരുണ്‍ ചേട്ടന്‍ ഒരു കാര്യം കൂടി പറഞ്ഞിരുന്നു. 'Look change ഒക്കെ വേണ്ടി വരും കേട്ടോ ' ഒരു actor എന്ന നിലയില്‍ കേട്ടപ്പോ തന്നെ സന്തോഷമായി.. സ്‌ക്രിപ്റ്റ് വായനയില്‍ തന്നെ പല കാലഘട്ടങ്ങളിലൂടെയുള്ള ഒരു യാത്രയാണ് എന്നും ആ പറഞ്ഞ change എന്തുമാത്രം അനിവാര്യമാണ് എന്നും മനസ്സിലായി..
നല്ലോണം കഴിച്ച് ഒന്ന് തുടുത്ത് ഗര്‍ഭിണിയിലേക്കെത്തി.. ആ സീനുകള്‍ ആദ്യമേ എടുത്തതിനു ശേഷം 17 ദിവസത്തെ gap തന്നു.
അങ്ങനെ വീട്ടില്‍ രാവിലെയും വൈകിട്ടും ശ്രമങ്ങള്‍ - അഭ്യാസങ്ങള്‍ തുടങ്ങി. ഓരോ ദിവസവും തരുണ്‍ ചേട്ടന്‍ ഏല്‍പിച്ചതനുസരിച്ച് ബിനു ചേട്ടന്‍, സനു, മഞ്ജുഷ ചേച്ചി ഇവരുടെയൊക്കെ വിളി വരുമായിരുന്നു.. ഓര്‍മ്മപ്പെടുത്തലുകള്‍ ആണേ..
17 ദിവസത്തിനു ശേഷം തരുണ്‍ ചേട്ടന്റെ മുന്നില്‍ ചെന്ന് നില്‍ക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. 'സെറ്റാണ് - ok ആണ് ' എന്ന് കേട്ടപ്പോ ആശ്വാസമായി.. ????
നിങളും കാണണം. തീയേറ്ററില്‍ തന്നെ. അഭിപ്രായങ്ങള്‍ അറിയിക്കണം ..
സൗദി വെള്ളക്കയും അനുമോളും എന്നും പ്രിയപ്പെട്ടതാണ്..
Thank youuu Tharun Moorthy
അനുമോളെ എല്‍പിച്ചതിന് ??
Thank you my family for all the support .. മമ്മി- എനിക്ക് വേണ്ടത് വേണ്ടപ്പോ ചെയ്ത് തന്ന് കൂടെ എന്നും ??
Tintu Kl സ്പെഷ്യല്‍ mention : എന്റെ കൂടെ എന്നും അതിരാവിലെ നടക്കാനും ഓടാനും ഒക്കെ കൂട്ടായി നിന്നതിനെന്നും പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.