അടുത്ത കാലത്ത് ഏറെ ഹിറ്റായ തമിഴ് ഗാനമാണ് 'ചാര്‍ളി ചാപ്ലിന് ടു'വിലെ 'ചിന്നമച്ചാ'. ഡാന്‍സ് ദൈവം പ്രഭുദേവയും നിക്കി ഗല്‍റാണിയും എത്തുന്ന ഗാനത്തിലെ നൃത്ത രംഗവും ഹിറ്റാണ്. എന്നാല്‍ ഷൂട്ടിങ് സമയത്തു സംഭവിച്ച് വിഡിയോ പങ്കുവെക്കുകയാണ് ചിത്രത്തിലെ നായിക നിക്കി ഗല്‍റാണി. ഷൂട്ടിങ്ങിനിടെ കൂടെയുള്ള ഡാന്‍സര്‍ കൈവിട്ടതോടെ പ്രഭുദേവയുടെ ദേഹത്തേക്കു മറിഞ്ഞു വീണതിന്റെ വിഡിയോയാണു താരം പങ്കുവച്ചത്.
കൂടെയുള്ള മൂന്നുപേര്‍ക്കു മുകളിലിരുന്നു കൈവീശിയുള്ള ഡാന്‍സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണു സംഭവം. കൂട്ടത്തില്‍ ഒരാള്‍ പെട്ടന്നു മാറിയതോടെ നിക്കി ഗല്‍റാണി പ്രഭുദേവയുടെ ദേഹത്തേയ്ക്കു മറിഞ്ഞു വീഴുകയായിരുന്നു. നിക്കിതന്നെ പങ്കുവച്ച വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.