എല്ലാവരും ഇന്നും ഫഹദ് ഫാസിൽ എന്ന നടനെ കളിയാക്കുന്നത് കയ്യെത്തും ദൂരെ എന്ന സിനിമയുടെ അഭിനയത്തിലാണ്. ഇന്നും വ്യത്യസ്തമായ വേഷത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നടനാണ് ഫഹദ് ഫാസില്‍. പക്ഷെ തുടക്കം പാളി പോയീ എന്ന് പറഞ്ഞ് ഇന്നും വരും ട്രോളുകൾ. എങ്കിലും ഫഹദ് ഫാസിലിന്റൈ മടങ്ങി വരവ് ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു. അതുകൊണ്ടു തന്നെ മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിത്രമാണ് ഫഹദ് ഫാസില്‍ നായകനായി ആദ്യം അഭിനയിച്ച് കയ്യെത്തും ദൂരത്ത്. ഫഹദ് ഫാസിലിന്റെ അച്ഛന്‍ ഫാസിലാണ് മകനെ നായികനാക്കി ആദ്യ ചിത്രം ഒരുക്കിയത്. ചിത്രത്തിലെ നായികയായ സുഷമ ബാബുനാഥിനെ അവതരിപ്പിച്ചത് നികിത തുക്രാല്‍ ആണ്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ സിനിമകളിലൂടെയാണ് നികിത ഏറെ ശ്രദ്ധ നേടിയത്.
1981 ൽ മഹാരാഷ്ട്രയിൽ ജനിച്ച താരത്തിനെ നിക്കി എന്നും വിളിക്കാറുണ്ട്. പഞ്ചാബി ഹിന്ദു കുടുംബത്തിൽ ജനിച്ച നിഖിത വളർന്നത് മുംബൈയിലാണ്. നാവിൻഡർ കൗർ തുക്രൽ, ഇർവിൻഡർ സിംഗ് തുക്രൽ എന്നിങ്ങനെയാണ് നിഖിതയും മാതാപിതാക്കളുടെ പേര്. കിഷിഞ്ചന്ദ് ചെല്ലാരം കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എം.എ പൂർത്തിയാക്കി. നിര്‍മ്മാതാവ് ഡി. രാമനായിഡുവാണ് നികിതക്ക് അഭിനയിക്കാന്‍ ആദ്യമായി അവസരം നല്‍കുന്നത്. ജുഹുവിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് നിർമ്മാതാവ് രാമനായിഡു നിഖിതയെ കാണുന്നത്. പിന്നീട് രാമനായിഡുവിന്റെ ഹായ് എന്ന കന്നഡ ചലച്ചിത്രത്തില്‍ നികിത അഭിനയിച്ചു. ഈ തെലുങ്ക് ചിത്രത്തിലൂടെയാണ് നികിത ചലച്ചിത്ര അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച താരം വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. ബസ് കണ്ടക്ടര്‍, കനല്‍ തുടങ്ങിയ സിനിമകളിലാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം താരം അഭിനയിച്ചത്.
2017-ല്‍ ആയിരുന്നു വിവാഹം. ഗഗന്‍ദീപ് സിംഗ് മാഗോയാണ് ഭര്‍ത്താവ്. ഏക മകള്‍ ജാസ്മിര നികിത മാഗോയാണ്. 2018-ല്‍ രാജസിംഹ എന്ന കന്നഡ സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചത്. 2011 സെപ്റ്റംബറില്‍ കന്നഡ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നികിതക്ക് 3 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത് ഏറെ വാര്‍ത്തയായിരുന്നു. നടന്‍ ദര്‍ശനുമായി നികിതക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ദര്‍ശന്റെ ഭാര്യ നല്‍കിയ പരാതിയിലായിരുന്നു നടപടി. എന്നാല്‍ ഈ ആരോപണത്തെ നികിത എതിര്‍ക്കുകയും തെളിവ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിലായ നികിതക്ക് വേണ്ടി സഹപ്രവർത്തകർ പ്രചാരണം നടത്തി. ഇതിനെ തുടർന്ന് 5 ദിവസത്തിനു ശേഷം കെഎഫ്പിഎ വിലക്ക് നീക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് കന്നഡയിലും താരം തിളങ്ങിയിരുന്നു. ബിഗ് ബോസ് ഹോമിൽ 99 ദിവസം പൂർത്തിയാക്കിയ അവർ ഷോയുടെ രണ്ടാം റണ്ണറപ്പായിരുന്നു.