പുലിവാല്‍ കല്യാണത്തില്‍ സലിം കുമാറിന്റെ തള്ള് കേട്ടിരിക്കുന്ന കൊച്ചിന്‍ ഹനീഫ മുതല്‍ ഇതുപോലെ നിങ്ങളെ നോക്കുന്ന പെണ്‍കുട്ടികളെ കണ്ടെത്താന്‍ പുരുഷന്മാരെ ഉപദേശിക്കുന്നത് വരെയുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോൾ കണ്ടു വരുന്ന ഒരു പ്രമുഖ ട്രോള് ആണ് നിഖില വിമൽ മമ്മൂക്കയെ നോക്കി ഇരിക്കുന്ന ചിത്രം. ദി പ്രിസ്റ്റിന്റെ പ്രസ് മീറ്റിംഗിൽ നിന്നുള്ള ചിത്രമാണ് ഇത്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്ന മമ്മൂട്ടിയെ നോക്കിയിരിക്കുന്ന നിഖിലയുടെ ചിത്രങ്ങളാണ് വൈറലായത്. ആരാധനയോടെയായിരുന്നു നിഖില മമ്മൂട്ടിയെ നോക്കിയിരുന്നത്. ചിത്രം വൈറലായതോടെ ട്രോളന്മാരും ഉണര്‍ന്നിരുന്നു.
ഈ ചിത്രങ്ങള്‍ ട്രോളന്മാര്‍ ഏറ്റെടുക്കുകയും വൈറലാവുകയുമായിരുന്നു. നിഖിലയുടെ സുഹൃത്തും നടിയുമായ ഐശ്വര്യ ലക്ഷ്മി ഉള്‍പ്പെടെയുളളവര്‍ ഈ ചിത്രം പങ്കുവെച്ചിരുന്നു. മമ്മൂട്ടിയും നിഖില വിമലും ഒരുമിച്ചുളള ചിത്രത്തിന് പിന്നാലെ മമ്മൂക്കയും നദിയാ മൊയ്തുവും ഒന്നിച്ചുളള ഒരു പഴയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു. നിഖിലയെ പോലെ തന്നെ നദിയയും മമ്മൂട്ടിയെ തന്നെ നോക്കിനില്‍ക്കുവാണ്. അന്നായാലും ഇന്നായാലും ഇക്കയ്ക്ക് ഇത് പുതുമയല്ലെന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്നത്. 1985ല്‍ പുറത്തിറങ്ങിയ ഒന്നിങ്ങു വന്നെങ്കില്‍ എന്ന സിനിമയുടെ സമയത്ത് എടുത്ത ചിത്രമാണിത്. സംവിധായകന്‍ ജോഷിയാണ് ഈ ചിത്രമൊരുക്കിയത്.
ഇതാണ് ഇപ്പോൾ മമ്മൂട്ടിക്കൊപ്പമുളള പഴയ ഫോട്ടോ നദിയ മൊയ്തു തന്നെ മുന്‍പ് തന്‌റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് പുറമെ കണ്ടു കണ്ടറിഞ്ഞു, പൂവിന് പുതിയ പൂന്തെന്നല്‍, ഡബിള്‍സ് തുടങ്ങിയ സിനിമകളിലും മമ്മൂട്ടിയും നദിയാ മൊയ്തുവും ഒന്നിച്ചഭിനയിച്ചിരുന്നു.