Latest News

ജോഫിനുമായി നാളുകളായുള്ള പരിചയമാണ് താൻ പ്രിസ്റ്റിലേക്ക് വന്നത്; മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നില്ല; നടി നിഖില വിമല അനുഭവം പങ്കുവച്ചു

Malayalilife
ജോഫിനുമായി നാളുകളായുള്ള പരിചയമാണ് താൻ പ്രിസ്റ്റിലേക്ക് വന്നത്; മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നില്ല; നടി നിഖില വിമല അനുഭവം പങ്കുവച്ചു

മ്മൂക്ക പൊതുവേ കുറച്ച് സീരിയസ് ആണ് എന്നാണ് കേൾക്കാറുള്ളത്. അതുകൊണ്ടു തന്നെ പുതുമുഖങ്ങളോട് സാധാരണ ചോദിക്കുന്ന ചോദ്യമാണ് മമ്മൂക്കയുടെ കോടോത്തെ അഭിനയിക്കാൻ പേടി ആയിരുന്നോ എന്ന്. ഇത്രയും വല്യ മുതിർന്ന നടന്റെ കൂടെ അഭിനയിക്കാൻ സാധാരണ യുവതാരങ്ങൾക്കൊക്കെ തന്നെ ചെറിയ ബഹുമാനവും പേടിയും ഉണ്ടാകും. അങ്ങനത്തെ ചോദ്യങ്ങൾ തന്നെയാണ് നിഖിലയോടും ചോദിച്ചത്. 

സെക്കന്റ് ഷോയൊക്കെ തുടങ്ങിയ സാഹചര്യത്തില്‍ ആളുകള്‍ തീയേറ്ററുകളിലേക്ക് എത്തുമെന്നാണ് നിഖിലയുടെ പ്രതീക്ഷ. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നില്ലെന്ന് താരം വ്യക്തമാക്കുന്നു. മമ്മൂക്ക കുറച്ച് സീരിയസ് ആയിരിക്കുമെന്ന് കേട്ടിട്ടുണ്ടെങ്കിലും അങ്ങനെ അല്ലായിരുന്നുവെന്നും കൂളായിട്ട് തന്നെ പോയെന്നും നിഖില പറയുന്നു. കൂടെ വര്‍ക്ക് ചെയ്യാന്‍ നല്ല കംഫര്‍ട്ട് ആയിരുന്നുവെന്നും നടി പറഞ്ഞിരുന്നു. 

നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത പ്രീസ്റ്റ് ഒരു ത്രില്ലര്‍ സിനിമയാണ്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എങ്ങും ലഭിക്കുന്നത്. പ്രീസ്റ്റിലെ പ്രധാന വേഷങ്ങളില്‍ ഒന്ന് അവതരിപ്പിച്ചത് നിഖില വിമല്‍ ആയിരുന്നു. ബാലതാരമായാണ് നിഖില സിനിമയിലെത്തുന്നത്. പിന്നീട് നായികയായി മാറി. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്.

nikhila vimala actress malayalam the priest movie mammokka

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES