Latest News

ആശയത്തെ സ്വാഗതം ചെയ്യുമ്പോഴും അംഗമാകാതെ താരങ്ങളും സംവിധായകരും; നിലവില്‍ ചലച്ചിത്ര കൂട്ടായ്മയുടെ ഭാഗമല്ലെന്നും തന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും അറിവോടെ അല്ലെന്നും ലിജോ ജോസ്; സംഘടനയില്‍ ഇല്ലെന്ന് ബിനീഷ് ചന്ദ്രയും; മികച്ചതാണെന്ന് തോന്നിയാല്‍  ഭാഗമാകുമെന്ന് ടോവിനോയും

Malayalilife
 ആശയത്തെ സ്വാഗതം ചെയ്യുമ്പോഴും അംഗമാകാതെ താരങ്ങളും സംവിധായകരും; നിലവില്‍ ചലച്ചിത്ര കൂട്ടായ്മയുടെ ഭാഗമല്ലെന്നും തന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും അറിവോടെ അല്ലെന്നും ലിജോ ജോസ്; സംഘടനയില്‍ ഇല്ലെന്ന് ബിനീഷ് ചന്ദ്രയും; മികച്ചതാണെന്ന് തോന്നിയാല്‍  ഭാഗമാകുമെന്ന് ടോവിനോയും

ലയാളത്തിലെ സിനിമാ സംഘടനകള്‍ക്ക് ബദലായി ഇക്കഴിഞ്ഞ ശനിയാഴ്ച്ച പ്രഖ്യാപിച്ച പ്രൊഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് തുടക്കത്തിലെ തണുപ്പന്‍ പ്രതികരണം.സംഘടനയുടെ ആശയത്തെ പലരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പരസ്യമായി പിന്തുണയ്ക്കാനോ അംഗമാകാനോ സിനിമാ താരങ്ങളോ സംവിധായതകരോ തയ്യാറായിട്ടില്ല.സംഘടനയുടെ പ്രഖ്യാപന ദിവസം തന്നെ അസോസിയേഷനുമായി ചേര്‍ത്തു പറഞ്ഞു കേട്ട പേരായിരുന്നു സംവിധായകന്‍ ലിജോ ജോസ് പെല്ലശ്ശേരിയുടെത്.പക്ഷെ ഇന്ന് താന്‍ സംഘടനയുടെ ഭാഗമല്ലെന്ന് സമൂഹമാധ്യമത്തിലൂടെ അറിയച്ചതോടെ അത് സംഘടനയ്ക്ക് തുടക്കത്തിലെ ക്ഷീണമാണ്.

നവാഗത സംവിധായകരില്‍ മുന്നില്‍ നില്‍ക്കുന്ന ലിജോയുടെ തുറന്ന് പറച്ചില്‍ പുതിയ ആശയം മുന്നോട്ട് വെക്കുന്ന സംഘടനയ്ക്ക് തിരിച്ചടിയാണ്.ഇതിന് തൊട്ടുപിന്നാലെയാണ് സംഘടനയില്‍ അംഗമാകുമെന്ന് പറഞ്ഞ ബിനീഷ് ചന്ദ്രയും സംഘടനയില്‍ ഇല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.ആശയം നല്ലതാണ് എന്നും പുതിയ സംഘടയില്‍ ചേരാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും പ്രചരിക്കുന്ന കത്തില്‍ പേര് വെച്ചത് അറിവോടെ അല്ല എന്നും ബിനീഷ് വ്യക്തമാക്കി.മഞ്ജു വാര്യരുടെ മാനേജരും സിനിമാ നിര്‍മാതാവും കൂടിയാണ് ബിനീഷ് ചന്ദ്ര.

അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരുടെ പേരില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച സര്‍ക്കുലറില്‍ ആണ് അസോസിയേഷന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നത്.ലിജോ ഇതിനോടകം നിലപാട് വ്യക്തമാക്കിയതോടെ അജ്ഞലി മേനോന്റെ പ്രതികരണമാണ് ഇനി അറിയാനുള്ളത്.ഡബ്ല്യൂ സി സി യില്‍ അംഗമെന്നിരിക്കെ അജ്ഞലി ഇ സംഘടനയുമായി സഹകരിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്. ഡബ്ല്യൂ സി സി യില്‍ അംഗമായ റിമ കലിങ്കലും ഈ അസോസിയേഷന്റെ ഭാഗമാണ്.റിമയും ഭര്‍ത്താവും സംവിധായകനുമായ അഷിഖ് അബുവിനെയും കൂടാതെ രാജീവ് രവി, ആഷിഖ് അബു, റീമ കല്ലിങ്കല്‍ , ബിനീഷ് ചന്ദ്ര എന്നിവരും സംഘടനയില്‍ അംഗങ്ങളാകുമെന്നാണ് ആദ്യം പുറത്തുവന്ന വിവരങ്ങള്‍.ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് ലിജോയും ബിനീഷും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പുതിയ മലയാള ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ നിലവില്‍ ഇല്ലെന്നായിരുന്നു സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കിയത്. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു. അത്തരത്തിലൊന്നിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല എന്നായിരുന്നു സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍.

സംവിധായകന്‍ വിനയനും പുതിയതായി പ്രഖ്യാപിച്ച സിനിമ സംഘടനയില്‍ നിലപാട് വ്യക്തമാക്കി എത്തിയിരുന്നു.ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് രൂപീകരിക്കുന്ന പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സില്‍ ചേരുമെന്ന് വിനയന്‍ പറഞ്ഞു. നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമാ സംഘടന നല്ലതാണ്. സംഘടനകളെ ഹൈജാക് ചെയ്ത് നേതാക്കള്‍ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുന്ന അവസ്ഥ മാറണമെന്നും വിനയന്‍ പറഞ്ഞു.ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന സംഘടന ആവണം. നിലവില്‍ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ അംഗമാണ്. സംവിധാകനെന്ന നിലയില്‍ പുതിയ സംഘടനയുമായി ചേരുന്ന കാര്യം ആലോചിക്കുമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. നടന്‍ ടോവിനോയും നിലപാട് വ്യക്തമാക്കിയിരുന്നു.പ്രോഗ്രസ്സീവ് ഫിലിം മേക്കര്‍സ് അസോസിയേഷന്‍ എന്ന പേരില്‍ പുതുതായി വരുന്ന സംഘടനയെ സ്വാഗതം ചെയ്യുന്നുവെന്നാണ് ടൊവിനോ തോമസ് പറഞ്ഞത്.നിലവില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമല്ല. പുരോഗമനപരമായി എന്ത് കാര്യം നടക്കുന്നു എങ്കിലും അത് നല്ലതാണ്. മികച്ച മറ്റൊരു സംഘടന ആണെങ്കില്‍ അതിന്റെ ഭാഗമാകുമെന്നും ടൊവിനോ തോമസ് പറഞ്ഞു. നിലവില്‍ അമ്മ സംഘടനയുടെ ഭാഗമാണ്. പ്രോഗ്രസ്സീവായ ഏത് കാര്യം സംഭവിക്കുമ്പോഴും അതിന്റെ ഭാഗമാവുമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്ന് ആഷിഖ് അബു 

പുതിയ സിനിമാ കൂട്ടായ്മയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനില്‍ ആശയക്കുഴുപ്പമൊന്നും ഇല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു.പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സില്‍ ഭാഗമല്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം.സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങള്‍ എല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു പറഞ്ഞു. പുതിയ സംഘടനയുടെ ഔദ്യോഗികമായ അന്തിമ രൂപം ആയിട്ടില്ല. ശേഷം സംശയങ്ങള്‍ എല്ലാം തീര്‍ക്കുമെന്നാണ് ആഷിഖ് അബു പറഞ്ഞിരിക്കുന്നത്. 

മാത്രമല്ല ആഷിഖും രാജീവ് രവിയും ചേര്‍ന്ന് സംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്താ കുറിപ്പ് ഇന്ന് തന്നെ പുറത്തിറക്കും.ആദ്യം നിര്‍മാതാക്കളുടെ സംഘടയും ശേഷം എല്ലാ മേഖലയിലും ഉള്ളവരെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.മറ്റ് സംഘടനകള്‍ക്ക് ബധലായി പുതിയ അസോസിയേഷന്‍ വരുമോ എന്ന ആശങ്കകളും സംശയങ്ങളും ഉയരുന്നുണ്ട്. സംഘടനയുടെ ആദ്യഘട്ടത്തില്‍ പങ്കാളികളായവരാണ് ലിജോ ജോസും ബിനീഷും. പക്ഷേ ഔദ്യോഗിക രൂപത്തിലേക്ക് പെട്ടെന്ന് എത്തുമെന്ന് അവര്‍ കരുതിയിരുന്നില്ല. അതിന്റെ ഒരു ആശയക്കുഴപ്പം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അത് പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ആഷിഖ് അബു. അതേസമയം തുടക്കത്തില്‍ തന്നെ പുതിയ സംഘടനയ്ക്ക് അകത്ത് എതിര്‍പ്പ് ഉയരുന്നത് മറ്റ് സംഘടനകള്‍ക്ക് മെച്ചമാകുമെന്നും ചര്‍ച്ചകളുണ്ട്.

ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.പ്രഖ്യാപനം മുതല്‍ തന്നെ വന്‍ വിമര്‍ശനങ്ങളാണ് സംഘനയ്ക്ക് എതിരെ ഉയരുന്നത്.രാഷ്ട്രീയ രംഗത്തുള്ളവര്‍ ഉള്‍പ്പടെ സംഘടനയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു. ഇനിയങ്ങോട്ടുള്ള മലയാള സിനിമയുടെ യാത്രയില്‍ സാംസ്‌കാരികവും ക്രിയാത്മകവുമായ ഇടപെടല്‍ നടത്താന്‍ സാധിക്കുമോ എന്നാണ് ഈ സംഘടന കൊണ്ട് ലക്ഷ്യം വെക്കുന്നത്.ഒരു സംഘടന മാത്രമല്ലല്ലോ ഒരു സ്ഥലത്ത് ഉണ്ടാവേണ്ടത്, രണ്ടും മൂന്നും സംഘടനകള്‍ ഒക്കെ ഉണ്ടാവുമല്ലോ.ചലച്ചിത്രമേഖലയിലെ പുരോഗമന കാഴ്ച്ചപാടുള്ള പ്രവര്‍ത്തകരുടെ കൂട്ടായമയാകും ഇത്.കുറച്ചു കാലമായി ചിന്ത മനസിലുണ്ടെന്നുമായിരുന്നു പ്രഖ്യാപന ദിവസം ആഷിഖ് അബു വ്യക്തമാക്കിയത്.
 

new movie organisation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക