ഭര്‍ത്താവ് രോഹന്‍ പ്രീത് സിങ്ങുമായി വേര്‍പിരിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുത്തന്‍ പ്രണയ ചിത്രം പങ്കുവെച്ച് ബോളിവുഡ് ഗായിക നേഹ കക്കര്‍. അവധിക്കാല യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങളാണ് നേഹ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. നേഹയെ സ്നേഹപൂര്‍വം ചുംബിക്കുന്ന രോഹനെ ചിത്രങ്ങളില്‍ കാണാം. ഗായികയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
പ്രിയതമനൊപ്പമുളള ഏറ്റവും സുന്ദരമായ അവധിയാഘോഷത്തിനു ശേഷം മടങ്ങിയെത്തി എന്ന അടക്കുറിപ്പോടെയാണ് നേഹ കക്കര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.പ്രിയപ്പെട്ടവള്‍ക്കൊപ്പമുളള അതിമനോഹരമായ യാത്രയായിരുന്നുവെന്നു രോഹനും കുറിച്ചു.
നേഹയുടെ സഹോദരങ്ങളായ ടോണി കക്കറും സോനു കക്കറും ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. പ്രണയ ചിത്രം കണ്ടതിന്റെ സന്തോഷം ആരാധകരും പങ്കുവെച്ചു. നേഹയും രോഹനും വിവാഹമോചിതരാകുന്നുവെന്ന ചര്‍ച്ചകള്‍ക്കിടയിലാണ് പുത്തന്‍ ചിത്രങ്ങളുമായി ഇരുവരുമെത്തിയത്.
ഈ മാസം 6 ന് നേഹയുടെ 35 ാം പിറന്നാളായിരുന്നു. എന്നാല്‍ ആഘോഷങ്ങളില്‍ രോഹന്‍ പങ്കെടുത്തില്ല. ഇതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന പ്രചാരണം ശക്തമായത്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു നേഹ പിറന്നാള്‍ ആഘോഷിച്ചത്. രോഹന്‍ നേഹയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയോ ചിത്രങ്ങള്‍ പങ്കുവെക്കുകയോ ചെയ്തില്ല എന്നതും ആരാധകരുടെ സംശയത്തിന് ആക്കം കൂട്ടി. തുടര്‍ന്ന് പലതരത്തിലുളള ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങളോട് ദമ്പതികള്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ പ്രണയ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആരാധകരുടെ സംശയങ്ങളും ചര്‍ച്ചകളും അവസാനിച്ചിരിക്കുകയാണ്.