Latest News

ഫോം പാഡ്സില്‍ കാല്‍ സ്റ്റക്ക് ആയി 'ടക്കേ' എന്നൊരു ശബ്ദം കേട്ട് ഞാന്‍ വീണു; ആര്‍ഡിഎക്‌സ്' ക്ലൈമാക്‌സ് ഫെറ്റിനിടെ കാലിന്റെ കുഴ തെറ്റി; ഹിറ്റ് ആക്ഷന്‍ രംഗത്തിനിടെയുണ്ടായ അപകടത്തെ കുറിച്ച് നീരജ് മാധവ് പങ്ക് വച്ചത്

Malayalilife
 ഫോം പാഡ്സില്‍ കാല്‍ സ്റ്റക്ക് ആയി 'ടക്കേ' എന്നൊരു ശബ്ദം കേട്ട് ഞാന്‍ വീണു; ആര്‍ഡിഎക്‌സ്' ക്ലൈമാക്‌സ് ഫെറ്റിനിടെ കാലിന്റെ കുഴ തെറ്റി; ഹിറ്റ് ആക്ഷന്‍ രംഗത്തിനിടെയുണ്ടായ അപകടത്തെ കുറിച്ച് നീരജ് മാധവ് പങ്ക് വച്ചത്

ണം റിലീസായി എത്തി വന്‍ വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു ആര്‍ഡിഎക്സ്. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ആര്‍ ഡി എക്സിന്റെ വിജയാഘോഷം ഇനിയും അവസാനിച്ചിട്ടില്ല. സിനിമയിലെ ആക്ഷന്‍ സീക്വന്‍സുകള്‍ക്കാണ് കൈയ്യടി കിട്ടിയത്.

മലയാളി പ്രേക്ഷകര്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആക്ഷന്‍ രംഗങ്ങളായിരുന്നു അന്‍പറിവ് മാസ്റ്റേഴ്സ് ചിത്രത്തിനായി ഒരുക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കവെ കാലിനുണ്ടായ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് നീരജ് മാധവ്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നീരജ് മാധവ് പരിക്കിനെ കുറിച്ച് സംസാരിക്കുന്നത്. 'ക്ലൈമാക്സ് ഫൈറ്റില്‍ ഞാനൊരാളെ കിക്ക് ചെയ്തിട്ട് ഇങ്ങനെ തന്നെ നില്‍ക്കണം. പക്ഷേ അതിനു താഴെ ഫോം പാഡ്സ് വച്ചിട്ടുണ്ട്. അതില്‍ കാല്‍ സ്റ്റക്ക് ആയി 'ടക്കേ' എന്നൊരു ശബ്ദം കേട്ട് ഞാന്‍ വീണു. കാലിനു വലിയ പരുക്ക് പറ്റിയെന്നും പടത്തില്‍ നിന്നും ഞാന്‍ മാറേണ്ടി വരുമെന്നും ചിന്തിച്ചുപോയി. അന്‍പറിവ് മാസ്റ്റേഴ്സ് വന്ന ആദ്യ ദിനം കൂടി ആയിരുന്നു അത്.'

ടോം ആഷ്ലി എന്ന ഫിസിയോ തെറാപ്പിസ്റ്റ് ആണ് നീരജിനെ ചികിത്സിച്ച് മണിക്കൂറുകള്‍ക്കൊണ്ട് പരിക്ക് ഭേദമാക്കിയത്. നീണ്ട കുറിപ്പിലൂടെ തന്റെ അനുഭവം നീരജ് കുറിയ്ക്കുകയും ചെയ്തിട്ടുണ്ട്. തന്റെ കഴിവില്‍ വിശ്വസിച്ച ചുരുക്കം ചിലര്‍ക്ക് നന്ദിയുണ്ടെന്നും തന്നെ സംശയിക്കുകയും തുരങ്കം വയ്ക്കുകയും ചിരിക്കുകയും ചെയ്ത മുഴുവന്‍ പേര്‍ക്കും നന്ദിയുണ്ടെന്നും വീഡിയോക്കൊപ്പം നീരജ് മാധവ് കുറിച്ചു.


 

neeraj madhav reveals leg injury

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES