ഫഹദ് ഫാസിലും നസ്റിയ നസീമും പ്രേക്ഷകരുടെ പ്രിയ ദമ്പതികളാണ്. ഇരുവരുടെയും വിശേഷം സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടാറുമുണ്ട്് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പാടെ അകന്ന് കഴിയുകയാണ്. എന്നാല്‍ നസ്റിയയാണ് വിശേഷങ്ങള്‍ കൂടുതലായി പങ്ക് വക്കാറുള്ളത്. ഇപ്പോളിതാ ഏറ്റവും ഒടുവില്‍ പങ്കുവച്ച ഒരു കുടുംബ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ഫാസിലും ഭാര്യയും അവരുടെ നാല് മക്കളും, മരുമക്കളും കൊച്ചുമക്കളും അടങ്ങുന്നതാണ് കുടുംബ ചിത്രം. പക്ഷെ ആ ചിത്രത്തില്‍ എല്ലാവരുടെയും ആദ്യത്തെ ശ്രദ്ധ പോകുന്നത് ഒരേ ഒരാളിലേക്കാണ് എന്ന് കമന്റ് ബോക്സ് കണ്ടാല്‍ വ്യക്തമാകും, അതെ സാക്ഷാല്‍ ഫഹദ് ഫാസിലിലേക്ക് തന്നെ.
ഫഹദ് അല്പം അധികം മെലിഞ്ഞിട്ടുണ്ട്, ഇപ്പോള്‍ കണ്ടാല്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ പോലുണ്ട് എന്ന് പലരും കമന്റില്‍ പറയുന്നു. ഒരു പീസ്ഫുള്‍ മിഡില്‍ക്ലാസ് ഫാമിലിയുടെ സന്തോഷം ഈ ചിത്രത്തില്‍ കാണാന്‍ സാധിയ്ക്കുന്നുണ്ട് എന്നാണ് വേറെ ചിലരുടെ കമന്റുകള്‍. ഇതേ ഫോട്ടോ ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലും ഷെയര്‍ ചെയ്തിട്ടുണ്ട്. പൊതുവെ പെരുന്നാള്‍, ഓണം പോലുള്ള വിശേഷ ദിവസങ്ങളിലാണ് ഇത്തരം കുടുംബ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. ഇപ്പോള്‍ ഈ ഫോട്ടോ പങ്കുവച്ചതിന് പിന്നിലുള്ള വിശേഷം അന്വേഷിക്കുന്നവരും കമന്റ് ബോക്സില്‍ വരുന്നുണ്ട്.
അതേ സമയം നസ്റിയയും വളരെ സെലക്ടീവായി സിനിമകള്‍ ചെയ്യുന്നുണ്ട്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴും എല്ലാമാണ് ഇപ്പോള്‍ നസ്റിയയും പരീക്ഷിക്കുന്നത്. അണ്‍ടെ സുന്ദരനകി എന്ന തെലുങ്ക് ചിത്രത്തിലാണ് നസ്റിയ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി സുധ കൊങ്കണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നസ്റിയയും കഥാപാത്രമായി എത്തുന്നുണ്ട്.