തമിഴിലെ മലയാളത്തിലെ ഒരു പ്രശസ്ത നായികയാണ് നയൻതാര. മലയാളിയാണെങ്കിലും തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ് നയൻതാര. കൊച്ചിക്കാരിയായ നയൻതാര ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ജയറാം നായകനായ മനസിനക്കരെ എന്ന സിനിമയിലൂടെയാണ്. അതിനുശേഷം താരം തമിഴിലേക്ക് പോയി ഇന്ന് കാണുന്ന നിലയിലേക്ക് എത്തി. പക്ഷേ മനസ്സിനക്കര അല്ലായിരുന്നു ശരിക്കും നയൻതാരയുടെ ആദ്യചിത്രം ആകേണ്ടിരുന്നത് എന്നാണ് ഇപ്പോൾ അറിയുന്ന വാർത്തകൾ.
തമിഴില്‍ ചിമ്പുവിന്‌റെ നായികയായിട്ടായിരുന്നു നയന്‍താര ആദ്യം വരേണ്ടിയിരുന്നത്. ഇക്കാര്യം കോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാവായ കലൈപുലി എസ് താണു വെളിപ്പെടുത്തിയിരുന്നു. ചിമ്പുവിന്‌റെ തൊട്ടി ജയ എന്ന ചിത്രത്തിന് വേണ്ടി നയന്‍താര ആലോചനയില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഗോപികയാണ് പിന്നീട് നായികയായതെന്നും അദ്ദേഹം പറഞ്ഞു. തൊട്ടി ജയ എന്ന ചിത്രത്തിലേക്കുളള നടീനടന്മാരെ തീരുമാനിക്കുന്ന സമയത്താണ് നയന്‍താരയുടെ ചിത്രം ഒരു മാഗസിനില്‍ കണ്ടതെന്ന് നിര്‍മ്മാതാവ് പറയുന്നു. അപ്പോള്‍ തന്നെ നയന്‍താരയെ നായികയാക്കാന്‍ ആലോചിച്ചെങ്കിലും സംവിധായകനും ക്യാമറാമാനും ഗോപികയെ കുറിച്ച് പറയുകയായിരുന്നു. ഫോര്‍ ദി പിപ്പീള്‍ എന്ന ചിത്രത്തിലൂടെ ഗോപികയും തിളങ്ങിനില്‍ക്കുന്ന സമയമായിരുന്നു അത്.
രജനികാന്തിൻറെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിൻറെ നായികയായി അഭിയിച്ച അയ്യാ, അജിത്തിൻറെ നായികയായി അഭിനയിച്ച ബില്ല തുടങ്ങിയവ നയൻതാരയുടെ ശ്രദ്ധേയ തമിഴ്ചിത്രങ്ങളിൽ ഉൾപ്പെടുന്നു. അന്ന് അഭിനയിക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട് ചിമ്പുവിൻ്റെ നായികയായി നയൻതാര വന്നിട്ടുണ്ട്.