പ്രേക്ഷകര്‍ ഒരുപാടു കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഷാരൂഖ് ഖാന്‍ മൂവി 'ജവാന്‍', ചിത്രത്തിന്റെ ട്രെയ്ലര്‍ അടുത്ത ആഴ്ച്ച റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു ,എന്നാല്‍ ഇപ്പോള്‍ അതിനു മുന്നോടി ആയി ചിത്രത്തിലെ നയന്‍ താരയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലീക്ക് ആയിരിക്കുന്നു, അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബറില്‍ റിലീസ് ആകുകയാണ്, എന്നാല്‍ എല്ലാത്തിനും മുന്‍പേ ഇപ്പോള്‍ നടി നയന്‍താരയുടെ ചിത്രങ്ങള്‍ പുറത്ത വന്നിരിക്കുകയാണ്.
പിങ്ക് നിറം സ്യൂട്ട് അണിഞ്ഞ ചിത്രങ്ങള്‍ ആണ് സമൂഹമാദ്ധ്യമത്തില്‍ പ്രചരിക്കുന്നത്. നയന്‍താരയുടെ ഫാന്‍സ് പേജുകളിലാണ് ചിത്രം പ്രചരിച്ചത്. ജൂലായ് 15ന് ടീസര്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍.
വിജയ് സേതുപതി പ്രതിനായകനായി എത്തുന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലും എത്തുന്നുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മ്മാണം. സെപ്തംബര്‍ 28ന് ചിത്രം റിലീസ് ചെയ്യും.