ബിജു മേനോനെയും സുരാജ് വെഞ്ഞാറമൂടിനെയും നായകന്‍മാരാക്കി വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന 'നടന്ന സംഭവം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ആന്‍ഡ് ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ എത്തി. അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍, അനൂപ് കണ്ണന്‍, രേണു എ. എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
ലാലു അലക്‌സ്, ജോണി ആന്റണി, ലിജോ മോള്‍ ജോസ്, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. രാജേഷ് ഗോപിനാഥ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോന്‍. ഛായാഗ്രഹണം മനേഷ് മാധവന്‍. എഡിറ്റര്‍ സൈജു ശ്രീധരന്‍, ടോബി ജോണ്‍.