പകരം വെക്കാനില്ലത്ത അഭിനയ പാടവം ശ്ബദം കൊണ്ടും നോട്ടം കൊണ്ടും അഭിനയ ചടുലത കൊണ്ടും മലയാളിയെ കോരിത്തരിപ്പിച്ച അഭിനയ ചക്രവര്‍ത്തി. നരേന്ദ്ര പ്രസാദ് എന്ന നടന്റെ വിശേഷണങ്ങള്‍ ഇവയിലൊന്നും അവസാനിക്കുന്നില്ല. സാഹിത്യ നിരൂപകന്‍, നാടകകലാകാരന്‍ നാടക രചയിതാവ്, തുടങ്ങി വേഷപകര്‍ച്ചകള്‍ നരേന്ദ്ര പ്രസാദിന് ഒട്ടനവധിയുണ്ട്. തന്റെ ശബ്ദം കൊണ്ടു പോലും മലയാള സിനിമയെ അമ്പരപ്പിച്ച മറ്റൊരു കലാകാരന്‍ നരേന്ദ്ര പ്രസാദിനോളം മറ്റാരും തന്നെ ഉണ്ടാകുകയില്ല.
ഞാന്‍ ഗന്ധര്‍വന്‍ സിനിമയിലെ നരേന്ദ്രപ പ്രസാദിന്റെ ശബ്ദം ഇന്നും ഓര്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. വൈശാലിയില്‍ ബാബു ആന്റണിക്ക് നല്‍കിയ ശബ്ദവും നരേന്ദ്ര പ്രസാദിന്റേത് തന്നെയായിരുന്നു.
ഹാസ്യത്തില്‍ തിളങ്ങാന്‍ നരേന്ദ്ര പ്രസാദിന് നിമിഷനേരം പോലും വേണ്ട എന്ന് അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന സിനിമയിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. മലയാളികള്‍ എന്നും ഓര്‍ക്കുന്ന കഥാപാത്രമായിരുന്നു ആറാം തന്ുരാനില്‍ കാഴ്ചവെച്ച അപ്പന്‍ തമ്പുരാന്‍.
അദ്ദേഹം ഇന്ന് ഓര്‍മയായിട്ട് 15 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 2003 നവംബര്‍ മൂന്നിനായിരുന്നു ചലച്ചിത്ര ലോകത്തിന് നികത്താനാകാത്ത വിടവ് സൃഷ്ടിച്ച് നരേന്ദ്ര പ്രസാദ് എന്ന മഹാനടന്‍ നമ്മെ വിട്ടുപിരിഞ്ഞത്. പകരകരാനില്ലാത്ത നടനാണ് നരേന്ദ്ര പ്രസാദ്.അതുല്യ നടന്‍ നരേന്ദ്ര പ്രസാദ് അന്തരിച്ചിട്ട് പതിനാലാണ്ട് നടനെന്നതിനൊപ്പം സാഹിത്യ നിരൂപകന്‍, നാടകകൃത്ത്, നാടക സംവിധായകന്‍, അധ്യാപകന്‍ എന്നീ നിലയിലും പ്രശസ്തനായിരുന്നു നരേന്ദ്ര പ്രസാദ് എന്ന അതുല്യ പ്രതിഭ.
1945ല്‍ മാവേലിക്കരയിലാണ് നരേന്ദ്രപ്രസാദിന്റെ ജനനം. ബിരുദ കാലഘട്ടം മുതല്‍ക്കേ സമകാലികങ്ങളിലും മറ്റും സാഹിത്യ സൃഷ്ടികളുമായി സജീവമായിരുന്നു. 1967 ല്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 1989 മുതല്‍ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടറായ നരേന്ദ്രപ്രസാദ് വിരമിക്കും വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു.
1980കളിലാണ് നരേന്ദ്രപ്രസാദ് നാടക രംഗത്ത് സജീവമാകുന്നത്. അദ്ദേഹം സ്ഥാപിച്ച നാട്യഗൃഹം എന്ന നാടകസംഘം കേരളത്തിലെ നാടക ചരിത്രത്തിലെ ഒരു പ്രധാന ഏടാണ്. നടന്‍ മുരളി ഉള്‍പ്പെടെയുള്ളവരെ ഉയര്‍ത്തിക്കൊണ്ടു വന്നത് ഈ നാടക സമിതിയായിരുന്നു. നാട്യഗൃഹത്തില്‍ നരേന്ദ്രപ്രസാദ് 14 നാടകങ്ങള്‍ സംവിധാനം ചെയ്തു. 1985 ല്‍ നരേന്ദ്രപ്രസാദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സൗപര്‍ണ്ണിക എന്ന നാടകം കേരള സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ നേടി.
എഴുപതിലധികം ചലച്ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തലസ്ഥാനം, ഏകലവ്യന്‍, പൈതൃകം, ആറാം തമ്ബുരാന്‍, അദ്വൈതം, ബന്ധുക്കള്‍ ശത്രുക്കള്‍, പവിത്രം എന്നീ ശ്രദ്ധേയചിത്രങ്ങളില്‍ സുപ്രധാന വേഷം ചെയ്തിട്ടുണ്ട്.ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നാഴിക്കല്ലായിരുന്നു. സവിശേഷമായ ശരീരഭാഷ കൊണ്ടും വ്യത്യസ്തമായ ശബ്ദവിന്യാസം കൊണ്ടും നരേന്ദ്ര പ്രസാദ് അമൂര്‍ത്താനന്ദക്ക് അനനുകരണീയമായ ഭാവതീക്ഷ്ണത നല്‍കി.
ഒരു വില്ലനാവശ്യമായ ശരീരഘടന ഇല്ലാതിരുന്നിട്ടു പോലും നരേന്ദ്രപ്രസാദ് എന്ന നടന്‍ മലയാള സിനിമയില്‍ വില്ലന്‍ എന്ന സങ്കല്‍പ്പത്തിന്റെ പര്യായമായി മാറിയത് അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ ഒന്നുകൊണ്ടു മാത്രമായിരുന്നു.