Latest News

നരസിംഹം സിനിമയ്ക്ക് ഒരു പുതിയ ക്ലൈമാക്‌സ്‌; ഡിലീറ്റഡ് എന്‍ഡിങ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Malayalilife
നരസിംഹം സിനിമയ്ക്ക് ഒരു പുതിയ ക്ലൈമാക്‌സ്‌; ഡിലീറ്റഡ് എന്‍ഡിങ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ലാലേട്ടന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് നരസിംഹം. ചിത്രത്തിത്തിന്റെ ഡയലോഗുകളും മാസ് രംഗങ്ങളും ഇന്നും ഹിറ്റാണ്. നരസിംഹം സിനിമയിലെ 'ടെയില്‍ എന്‍ഡ്' രംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്.മാര്‍വല്‍ സിനിമകളില്‍ കണ്ടുവരുന്ന ഒന്നാണ് സിനിമയുടെ അവസാനം കാണിക്കുന്ന ടെയില്‍ എന്‍ഡ് രംഗങ്ങള്‍.

സിനിമയുടെ അവസാന ഭാഗത്ത് ഓടി കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും പച്ചക്കറികള്‍ നിലത്തേക്ക് വീഴുന്നുണ്ട്. ചിത്രീകരണത്തിനിടെ സ്വാഭാവികമായി സംഭവിച്ചതാണ് ഇത്. എന്നാല്‍ റീടേക്ക് പോകാതെ പച്ചക്കറികള്‍ വീഴുന്ന രംഗം തന്നെ സിനിമയില്‍ ഉപയോഗിക്കുകയായിരുന്നു.


ഇപ്പോള്‍ നരസിംഹത്തിലെ ആ അവസാന രംഗത്തിന് ഇപ്പോള്‍ പുതിയ ക്ലൈമാക്‌സ് ഒരുക്കിയിരിക്കുകയാണ്. ചിത്രത്തിന് ഒരു 'ഡിലീറ്റഡ് എന്‍ഡിങ്' പുറത്തിയിറക്കിയിരിക്കുകയാണ് യുവാക്കള്‍. നിലത്തു വീഴുന്ന പച്ചക്കറി രണ്ട് യുവാക്കള്‍ വന്നെടുത്ത് പോകുന്നതാണ് പുതിയ എഡിറ്റിങ്. രസകരമായ വിഡിയോ വൈറലായി മാറുകയാണ്.

Read more topics: # naramisham movie,# deleted ending
naramisham movie deleted ending

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES