ഒരു പതിറ്റാണ്ടോളം ദുബായ് എഫ്എം മേഖലയില്‍ ജോലി ചെയ്ത് സിനിമയിലേക്ക് എത്തിയ നടിയാണ് ഉഷ നൈല. 2013 ല്‍ പുറത്തു വന്ന കുഞ്ഞനന്ദന്റെ കഥ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി പ്രശസ്തയായത് . ജയസൂര്യ നായികനായ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോള്‍ പുറത്തിറങ്ങിയ ലൂസിഫറിലും മികച്ച വേഷമാണ് നടിയെ തേടിയെത്തിയത്. ഇപ്പോഴിതാ നൈലയ്ക്ക് ലഭിച്ച അസുലഭ ഭാഗ്യത്തിന്റെ വാര്‍ത്തയാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
യുഎഇയില്‍ കുടുംബസമേതം സ്ഥിര താമസക്കാരിയാണ് നൈല ഉഷ എന്ന അഭിനേത്രി. തന്റെ ജീവിതത്തിലെ വലിയ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ താരം. തന്റെ ഫേസ്ബുക്കിലൂടെയാണ് ആ സന്തോഷ വാര്‍ത്ത് പ്രേക്ഷകരുമായി പങ്കുവെച്ചത്. യുഎഇയിലെ താമസക്കാരിയായതിനാല്‍ തന്നെ നൈലയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ സന്ദര്‍ശിക്കണമെന്നത്. നിനച്ചിരിക്കാതെ തന്നെ ആ ഭാഗംയ തനിക്ക് ലഭിച്ചെന്നാണ് നൈല പറയുന്നത്. 'യുഎഇയില്‍ താമസിച്ചിട്ടുള്ള ഏതൊരാളുടെയും സ്വപ്നമായിരിക്കും അദ്ദേഹത്തെ നേരില്‍ കാണുക എന്നുള്ളത്. എനിക്ക് ആ അവസരം ലഭിച്ചു' എന്ന അടിക്കുറിപ്പിനൊപ്പം ശൈഖിനൊപ്പം കൈകൊടുത്ത് നില്‍ക്കുന്ന ചിത്രവും നൈല പങ്കുവച്ചിട്ടുണ്ട്.
പത്തുവര്‍ഷത്തിലേറെയായി ദുബായില്‍ റേഡിയോ അവതാരകയാണ് നൈല ഉഷ. കഴിഞ്ഞ ദിവസത്തെ ഇഫ്താറിനിടെയാണ് ദുബായ് ഭരണാധികാരിയെ നേരില്‍ കാണാനും സംസാരിക്കാനും നൈലയ്ക്ക് അവസരം ലഭിക്കുന്നത്. ഇഫ്താറില്‍ പങ്കുടുക്കാന്‍ സഹായിച്ചതിന് ദുബായ് മീഡിയ ഓഫീസിനും നൈല ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നന്ദി പറഞ്ഞു.
യുഎഇയില്‍ കുറച്ചു കാലമെങ്കിലും താമസിച്ചിട്ടുള്ള ഏതൊരാളിന്റേയും ആഗ്രഹമായിരിക്കും ഷെയ്ഖ് മുഹമ്മദിനെ നേരില്‍ കാണണമെന്ന്. തന്റെ ഈ സ്വപ്നം യാഥാര്‍ഥ്യമാകാന്‍ 15 വര്‍ഷം വേണ്ടി വന്നെന്നാണ് നൈല പറയുന്നത്.. ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിനൊപ്പം ഇഫ്താര്‍ വിരുന്നിന് പ്രത്യേക ക്ഷണം ലഭിച്ചതില്‍ ദുബായ് മീഡിയ ഓഫിസിനോടുളള നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.
നന്ദി ഹിസ് ഹൈനസ്, ഈ രാജ്യവും നഗരവും കൈവരിച്ച എല്ലാറ്റിലും അഭിമാനം കൊള്ളാന്‍ ഞങ്ങളെ പ്രാപ്തരാക്കിയതിന്. അങ്ങയെ കണ്ടുമുട്ടാന്‍ സാധിച്ചത് അങ്ങേയറ്റത്തെ ബഹുമതിയാണെന്നും നൈല കുറിക്കുന്നു. ചിത്രത്തിന് താഴെ നിരവധി പ്രവാസികളാണ് കമന്റുകളുമായി എത്തുന്നത്. തങ്ങളുടെ അന്നദാതാവിനെ ഒരു നോക്ക് കാണാന്‍ ആഗ്രഹമുണ്ടെന്നും വര്‍ഷങ്ങളായി തങ്ങള്‍ കൊതിക്കുന്നു എന്നുമാണ് കമന്റുകള്‍.