മലയാളത്തിന്റെ പ്രിയനടി മൈഥിലിയുടെ മകന്റെ ചോറൂണിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 'നീലന് ഒരു നുളള് സ്നേഹം 'എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് ഇഷ്ടമറിയിച്ച് എത്തിയരിക്കുന്നത്.
മൈഥിലിക്കും ഭര്‍ത്താവ് സമ്പത്തിനും അടുത്തിടെയാണ് ആദ്യത്തെ കണ്‍മണിയായി മകന്‍ ജനിച്ചത്. തതന്റെ ഗര്‍ഭകാല വിശേഷങ്ങളും കാത്തിരിപ്പുമെല്ലാം പലപ്പോഴായി താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
നീല്‍ സമ്പത്ത് എന്നാണ് കുഞ്ഞിന്റെ പേര്. വിജയി, ജേതാവ് എന്നിങ്ങനെയാണ് പേരിന്റെ അര്‍ഥങ്ങള്‍. എപ്രില്‍ 28 നായിരുന്നു നടി മൈഥിലിയും ആര്‍ക്കിടെക്റ്റായ സമ്പത്തും വിവാഹിതരായത്.