Latest News

കണ്ടോ കണ്ടോ ഇന്നോളം കാണാത്ത ചന്തം കണ്ടോ എന്ന ഗാനവുമായി വേദിയെ പാട്ടിലാക്കി മോഹന്‍ലാല്‍; ആര്‍പ്പ് വിളിയുമായി ആരാധകര്‍; ബിഗ് ബ്രദര്‍ ഓഡിയോ ലോഞ്ചില്‍ ഗാനം ആലപിക്കുന്ന ലാലേട്ടന്റെ വീഡിയോ വൈറല്‍

Malayalilife
കണ്ടോ കണ്ടോ ഇന്നോളം കാണാത്ത ചന്തം കണ്ടോ എന്ന ഗാനവുമായി വേദിയെ പാട്ടിലാക്കി മോഹന്‍ലാല്‍; ആര്‍പ്പ് വിളിയുമായി ആരാധകര്‍; ബിഗ് ബ്രദര്‍ ഓഡിയോ ലോഞ്ചില്‍ ഗാനം ആലപിക്കുന്ന ലാലേട്ടന്റെ വീഡിയോ വൈറല്‍

ഏറ്റവും പുതിയ ചിത്രമായ ബിഗ് ബ്രദറിന്റെ ഓഡിയോ ലോഞ്ച് വേദിയില്‍ പാട്ട് പാടി വേദിയെ കൈയിലെടുത്ത ലാലേട്ടന്റെ വീഡിയോ വൈറലാകുന്നു.ഞാന്‍ ഒരു പാട്ടു പാടാം എന്ന് പറഞ്ഞപ്പോള്‍ തന്നെ ആര്‍പ്പു വിളികളും കരഘോഷങ്ങളും ആരാധകരുടെ ഇടയില്‍ നിന്നും ഉയര്‍ന്നു. തന്റെ ചിത്രമായ 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന' എന്ന ചിത്രത്തിലെ 'കണ്ടോ കണ്ടോ ഇന്നോളം കാണാത്ത ചന്തം കണ്ടോ' എന്ന ഗാനമാണ് താരം ആലപിച്ചത്. 

വേദിയില്‍ മോഹന്‍ലാലിനൊപ്പം ദീപക് ദേവും, ഗൗരി ലക്ഷ്മിയും ചേര്‍ന്നാണ് പാട്ട് പാടിയത്.ലേഡീസ് ആന്‍ഡ് ജെന്റിലെ മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ സിദ്ധിക്ക് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ബിഗ് ബ്രദര്‍'. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രണ്ടില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ ട്രെയ്ലറും പുറത്തിറക്കി. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രം ജനുവരി 16 ന് തീയറ്ററിലെത്തും.

മോഹന്‍ലാലും സംഘവും പാടുന്നതിനിടെ ഒരു ആരാധകര്‍ വേദിയില്‍ കയറുകയും അദ്ദേഹത്തെ മോഹന്‍ലാല്‍ മടക്കി അയക്കുന്നതും വിഡിയോയില്‍ കാണാം. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍- സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു  പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യും.

mohanlal singing viral video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES