Latest News

അമേരിക്കന്‍ ആഡംബര വാഹനങ്ങളിലൊന്നായ കാഡിലാക് വിന്റേജ് കാറിനെ കൊച്ചിയിലെ വാഹന ഗാരേജിലെത്തിച്ച് മോഹന്‍ലാല്‍; നടന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ എത്തിയിരിക്കുന്നത് ധീരുബായ് അംബാനിയുടെ പ്രിയപ്പെട്ട വാഹനങ്ങളിലൊന്നിനെ

Malayalilife
അമേരിക്കന്‍ ആഡംബര വാഹനങ്ങളിലൊന്നായ കാഡിലാക് വിന്റേജ് കാറിനെ കൊച്ചിയിലെ വാഹന ഗാരേജിലെത്തിച്ച് മോഹന്‍ലാല്‍; നടന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ എത്തിയിരിക്കുന്നത് ധീരുബായ് അംബാനിയുടെ പ്രിയപ്പെട്ട വാഹനങ്ങളിലൊന്നിനെ

ടന്മാരുടെ വാഹനത്തോടുള്ള ഇഷ്ടങ്ങള്‍ പലപ്പോഴും വാര്‍ത്തയായി മാറാറുണ്ട്. നടന്‍ മമ്മൂക്കയും മകന്‍ ദുല്‍ഖറുമാണ് നടന്മാരില്‍ വാഹനങ്ങള്‍ സ്വന്തമാക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കാറുള്ളത്. ഏറ്റവും പുതിയ ആഡംബര വാഹനങ്ങള്‍ മുതല്‍ പഴയ കാല വാഹനങ്ങള്‍ വരെ മമ്മൂട്ടിയുടെ വീട്ടിലെ ഗാരേജില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോളിതാ മോഹന്‍ലാലും അത്തരമൊരു വിന്റെജ് കാര്‍ കൊച്ചിയിലെ തന്റെ വാഹന ശേഖരത്തിലെത്തിച്ചിരിക്കുകയാണ്.

അടുത്തിടെ ലാന്റ് റോവര്‍ റെയ്ഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി നടന്‍ സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍  മറ്റൊരു വിശേഷമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.അമേരിക്കന്‍ ആഡംബരക്കാറായ കാഡിലാക് ആണ് കൊച്ചിയിലെ ലാലിന്റെ വിന്റേജ് വാഹനശേഖരത്തിലെത്തിയത്.

മാത്രമല്ല റിലയന്‍സ് ഗ്രൂപ്പ് സ്ഥാപകന്‍ സാക്ഷാല്‍ ധീരുബായ് അംബാനിയുടെ പ്രിയപ്പെട്ട വാഹനത്തിന്റെ ഉടമ കൂടിയായിരിക്കുകയാണ് മോഹന്‍ലാല്‍. സൂപ്പര്‍ഹിറ്റ് ചിത്രമായ നിര്‍ണയത്തില്‍ ഈ വാഹനം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. MAS 2100 എന്ന നമ്പര്‍.

പ്രശസ്ത നിര്‍മ്മാതാവും മോഹന്‍ലാലിന്റെ ഭാര്യപിതാവുമായ കെ. ബാലാജിയാണ് അംബാനിയില്‍ നിന്നും കാഡിലാക് സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെയാണ് അവരുടെ സ്വന്തം നിര്‍മ്മാണത്തിലിറങ്ങിയ നിര്‍ണയത്തില്‍ ഇവനും താരമായത്. 1985 മോഡല്‍ വാഹനത്തിന് ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവാണുള്ളത്. 

38 വര്‍ഷം പഴക്കം ഉണ്ടെങ്കിലും ഫുള്ളി ഓട്ടോമാറ്റിക്, പെട്രോള്‍ വേരിയന്റാണ് ഈ കാര്‍. ചെന്നൈയില്‍ നിന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാഹനം കൊച്ചിയിലെ ഫ്ലാറ്റില്‍ എത്തിച്ചത്. 

mohanlal new vintege car

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES