മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം നേര് റിലീസിന് തയ്യാറെടുക്കുന്നു. നേരത്തെ ക്രിസ്മസ് റിലീസായി മോഹന്‍ലാല്‍ ചിത്രം എത്തുമെന്ന് അണിറയറപ്രവര്‍ത്തകര്‍ അറിയിച്ചുരുന്നു. ഇപ്പോള്‍ ചിത്രം ക്രിസ്മസിന് എന്ന് റിലീസാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ് തീയതി. ചിത്രം പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ നേര് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
അഭിഭാഷകന്റെ വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കോര്‍ട്ട്‌റൂം ഡ്രാമയായി ഒരുങ്ങുന്ന നേരില്‍ പ്രിയ മണിയാണ് നായിക. സിദ്ധിഖ്, ജഗദീഷ്, ഗണേഷ് കുമാര്‍, നന്ദു, ദിനേശ് പ്രഭാകര്‍, ശാന്തി മായാദേവി, അനശ്വര രാജന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ . സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ഗാനങ്ങള്‍ വിനായക് ശശികുമാര്‍. സംഗീതം വിഷ്ണു ശ്യാം.