ലാലേട്ടന്റെ മകന്‍ വെളളിത്തിരയിലേക്ക് എത്തിയപ്പോള്‍ ആരാധകര്‍ അന്വേഷിച്ചത് മകള്‍ വിസ്മയെയാണ്. ക്യാമറയ്ക്കു മുന്നില്‍ അധികം പ്രത്യക്ഷപ്പെടാത്ത താരപുത്രിയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. സ്വകാര്യ ചടങ്ങുകളിലോ പൊതുചടങ്ങുകളിലോ ഒന്നും വിസ്മയയെ കാണാറില്ല. എന്നാലിപ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നും മോഹന്‍ലാലിനൊപ്പം കാറിലേക്കു കയറുന്ന വിസ്മയയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
സിനിമയില്‍ ഇല്ലെങ്കില്‍ പോലും താരങ്ങളുടെ മക്കളും സെലിബ്രിറ്റികളാണ്. പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ ഇവര്‍ക്ക് ചുറ്റു അനേകായിരം ക്യാമറ കണ്ണുകളാണ്. താരങ്ങളുടെ കുടുംബം പുറത്ത് പ്രതൃക്ഷപ്പെടുമ്പോഴെല്ലാം ക്യാാമറക്കണ്ണുകള്‍ അത് ഒപ്പിയെടുക്കാറുണ്ട്. എന്നാല്‍ ക്യാമറയ്ക്ക് മുന്നിലും പൊതു വേദിയിലും അധികം പ്രത്യക്ഷപ്പെടാത്ത താരപുത്രിയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. അച്ഛനും ചേട്ടനും സെലിബ്രിറ്റീസായിട്ടു പോലും വിസ്മയയെ ഇവര്‍ക്കൊപ്പം കാണാന്‍ പെതു ചടങ്ങുകളിലോ സ്വകാര്യ ചടങ്ങുകളിലോ കാണാന്‍ കഴിഞ്ഞിട്ടുമില്ല. പ്രണവ് മോഹന്‍ലാല്‍ സിനിമയിലേക്ക് എത്തിയപ്പോള്‍ ആരാധകര്‍ തിരഞ്ഞത ലാലേട്ടന്റെ മകള്‍ വിസ്മയെയാണ്.
ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും വിസ്മയ അധികം സജീവമല്ല. ഫേസ്ബുക്കിലോ മറ്റ് മോഹന്‍ലാലും, സുചിത്രയും പ്രണവും ഒന്നിച്ചെത്തുന്ന പല ചടങ്ങിലും വിസ്മയയെ കാണാന്‍ കിട്ടാറില്ല. ഇപ്പോള്‍ ലാലേട്ടനോടൊപ്പം പോകുന്ന മകളുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് അച്ഛനും മകളും ഒന്നിച്ചുള്ള വീഡിയോ പുറത്തു വരുന്നത്. എന്നാല്‍ ഇപ്പേള്‍ പുറത്തു വന്ന വീഡിയോ എവിടെ എപ്പോള്‍ എന്നതിനെ കുറിച്ച് ധാരണയില്ല.
കഴിഞ്ഞ വര്‍ഷം ലാലേട്ടനും മകളുമായുള്ള ബ്ലക്ക് ആന്റ് വൈറ്റ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. അതിനു ശേഷം പുറത്തു വരുന്ന അച്ഛന്റേയും മകളുടേയും വീഡിയോയാണിത്. ലൂസിഫര്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയയില്‍ ഒടിയന്‍ വിശേഷങ്ങള്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് അച്ഛനും മകളും തരംഗമാകുന്നത്.